|    Oct 17 Tue, 2017 3:19 am
FLASH NEWS
Home   >  Kerala   >  

നാറാത്ത് കേസ്: ഒരാള്‍കൂടി അറസ്റ്റില്‍

Published : 11th October 2017 | Posted By: shadina sdna


കണ്ണൂര്‍: നാറാത്ത് കേസില്‍ ഒരാളെക്കൂടി ദേശീയ അന്വേഷണ ഏജന്‍സി(എന്‍ഐഎ) അറസ്റ്റ് ചെയ്തു. 23ാം പ്രതി നാറാത്ത് മുണ്ടോന്‍വയല്‍ റോഡില്‍ അസ്ഹറുദ്ദീനെ(25)യാണ് ഇക്കഴിഞ്ഞ തിങ്കളാഴ്ച ഉച്ചയ്ക്കു രണ്ടോടെ നാറാത്തെ വീട്ടില്‍നിന്ന് കസ്റ്റഡിയിലെടുത്തത്. തുടര്‍ന്ന് കൊച്ചിയിലെ പ്രത്യേക എന്‍ഐഎ കോടതിയില്‍ ഹാജരാക്കി നവംബര്‍ ഒമ്പതുവരെ എറണാകുളം സബ്ജയിലില്‍ റിമാന്‍ഡ് ചെയ്തു. ഇയാള്‍ പോപുലര്‍ ഫ്രണ്ട് പ്രവര്‍ത്തകനാണെന്ന് അന്വേഷണസംഘം പറഞ്ഞു. 2013 ഏപ്രില്‍ 23നാണു കേസിനാസ്പദമായ സംഭവം. നാറാത്ത് ഫലാഹ് ഇംഗ്ലീഷ് മീഡിയം സ്‌കൂളിന് സമീപത്തെ കെട്ടിടത്തില്‍ യോഗ പരിശീലനത്തില്‍ ഏര്‍പ്പെട്ട 21 യുവാക്കളെ മയ്യില്‍ പോലിസ് അറസ്റ്റ് ചെയ്ത് യുഎപിഎ ചുമത്തി ജയിലിലടയ്ക്കുകയായിരുന്നു. കെട്ടിടത്തില്‍നിന്ന് കിലോമീറ്ററുകള്‍ അകലെ താമസിക്കുന്ന ആര്‍എസ്എസ് നേതാക്കളും മുസ്‌ലിംലീഗ്, എംഎസ്എഫ് പ്രവര്‍ത്തകരുമായിരുന്നു സാക്ഷികള്‍. തുടര്‍ന്ന് കേസ് ഏറ്റെടുത്ത എന്‍ഐഎ സംഘം സാക്ഷിയായ എംഎസ്എഫ് നേതാവിനെ ഉള്‍പ്പെടെ തട്ടിക്കൊണ്ടുപോയത് ഏറെ വിവാദമായിരുന്നു. 24 പേരായിരുന്നു പ്രതികള്‍. ഇതില്‍ 21 പേരെ ശിക്ഷിച്ചെങ്കിലും പിന്നീട് യുഎപിഎ ഒഴിവാക്കി. ഇതിനെതിരേ എന്‍ഐഎ സുപ്രിംകോടതിയെ സമീപിച്ചെങ്കിലും യുഎപിഎ റദ്ദാക്കിയത് ശരിവയ്ക്കുകയായിരുന്നു.
അസ്ഹറുദ്ദീന്റെ അറസ്‌റ്റോടെ കേസിലെ മുഴുവന്‍ പ്രതികളും പിടിയിലായി.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക