|    Jul 22 Sat, 2017 8:37 am

നാറാണത്ത് ഭ്രാന്തന്‍ സ്മരണകളുമായി ആയിരങ്ങള്‍ ഇന്ന് രായിരനെല്ലൂര്‍ മലകയറും

Published : 17th October 2016 | Posted By: Abbasali tf

പട്ടാമ്പി:  നാറാണത്ത് ഭ്രാന്തന്റെ ദുര്‍ഗ്ഗാദേവീ സ്മരണയുമായി ഇന്ന് ആയിരങ്ങള്‍ രായിരനെല്ലൂര്‍ മല കയറും. കൊപ്പം വളാഞ്ചേരി റൂട്ടില്‍നടുവട്ടം,ഒന്നാന്തിപ്പടി എന്നിവിടങ്ങളില്‍ നിന്ന് അഞ്ഞൂറടിയോളം ഉയരമുള്ള  ചെങ്കുത്തായ മല കയറാനാണ് ഭക്തജനങ്ങളെത്തുന്നത്. മലമുകളില്‍ ദുര്‍ഗ്ഗാ ദേവീ ക്ഷേത്ര ദര്‍ശന ശേഷം നാറാണത്ത് ഭ്രാന്തന്റെ ശില്‍പം വണങ്ങിയാണ് മലയിറക്കം.   സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായി ആയിരങ്ങളാണ് എല്ലാ വര്‍ഷവും ഈ ചടങ്ങിനെത്തുന്നത്.  മല കയറ്റത്തിനു മുന്നോടിയായി വെള്ളിയാഴ്ച  തുടങ്ങിയ ലക്ഷാര്‍ച്ചന തുലാം ഒന്നിന് സമാപിക്കും. കൊപ്പം വളാഞ്ചേരി റൂട്ടില്‍ ഗതാഗത ക്രമീകരണങ്ങള്‍ ഒരുക്കിയിട്ടുണ്ട്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക