|    Mar 24 Fri, 2017 11:33 pm
FLASH NEWS

നാറാണംമൂഴിയില്‍ ഹര്‍ത്താല്‍ ആചരിച്ചു

Published : 9th July 2016 | Posted By: SMR

അത്തിക്കയം: ചെമ്പന്‍മുടിമലയിലെ മണിമലേത്ത് പാറമടയ്ക്ക് പ്രവര്‍ത്തനാനുമതി നല്‍കാനുള്ള നാറാണംമൂഴി ഗ്രാമപഞ്ചായത്ത് ഭരണസമിതിയുടെ തീരുമാനത്തില്‍ പ്രതിഷേധിച്ച് അതിജീവന സമരസമിതിയുടെ നേതൃത്വത്തില്‍ ഇന്നലെ ഹര്‍ത്താല്‍ ആചരിച്ചു. ഹര്‍ത്താലിനോടനുബന്ധിച്ച് പഞ്ചായത്തിലെ മുഴുവന്‍ വ്യാപാരസ്ഥാപനങ്ങളും അടഞ്ഞുകിടന്നു. ബസ് സര്‍വീസ് ഉള്‍പ്പെടെയുള്ള വാഹനഗതാഗതവും നിലച്ചു. നിരത്തിലിറങ്ങിയ ചില വാഹനങ്ങള്‍ സമരാനുകൂലികള്‍ തടഞ്ഞ് വഴിതിരിച്ചുവിട്ടു. അത്തിക്കയം, ചെമ്പന്‍മുടി ഭാഗങ്ങളില്‍ പ്രകടനങ്ങളും നടന്നു. അനിഷ്ഠ സംഭവങ്ങളുണ്ടാകാതിരിക്കാന്‍ വടശേരിക്കര സിഐയുടെ നേതൃത്വത്തില്‍ വന്‍ പോലിസ് സംഘം സ്ഥലത്തു ക്യാമ്പ് ചെയ്തിരുന്നു.
പാറമടയ്ക്ക് പ്രവര്‍ത്തനാനുമതി നല്‍കാനുള്ള പഞ്ചായത്ത് തീരുമാനം റദ്ദാക്കുന്നതുവരെ സമരവുമായി മുന്നോട്ടു പോകുമെന്ന് സമരസമിതി നേതാവും ഗ്രാമപഞ്ചായത്തംഗവുമായ ഷാജി പതാലില്‍ അറിയിച്ചു. അത്തിക്കയത്തു നടന്ന പ്രകടനത്തിന് ഷാജി പതാലില്‍, അജി കൊട്ടാരത്തില്‍, അനു സമാധാനത്തില്‍, ഷാജി ഈറയ്ക്കല്‍, സാബു പുത്തന്‍പറമ്പില്‍, പി സി ജോസ്, ലിജോ പുളിക്കീഴില്‍, ജോബി ചരുവത്തുപാറ, സോമരാജന്‍, ബീന ജോബി, ഉഷ, ലില്ലിക്കുട്ടി പൂതക്കുഴിയില്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി. ഇന്ന് ആലോചനായോഗം ചേര്‍ന്ന് ഭാവിപരിപാടികള്‍ തീരുമാനിക്കുമെന്ന് സമരസമിതി നേതാക്കള്‍ പറഞ്ഞു. ചെമ്പനോലി, ചെമ്പന്‍മുടി, ആറാട്ടുമണ്‍, മടന്തമണ്‍, വനത്തുംമുറി, കണ്ണമ്പള്ളി, അത്തിക്കയം, ഇടമുറി, നെടുമ്പാറ തുടങ്ങി വിവിധ സ്ഥലങ്ങളില്‍ നിന്നുള്ളവരുടെ പിന്തുണ സമരസമിതിക്കു ലഭിച്ചിട്ടുണ്ട്.

(Visited 19 times, 1 visits today)
thanur-inner                            
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക