|    Jul 23 Mon, 2018 9:04 pm
FLASH NEWS

നാര്‍കോട്ടിക് സംഘത്തെ കൈയേറ്റം ചെയ്തയാള്‍ അറസ്റ്റില്‍

Published : 6th September 2017 | Posted By: fsq

 

അടിമാലി: വാഹനപരിശോധനയ്ക്കിടെ നാര്‍ക്കോട്ടിക് സ്‌ക്വാഡിന് നേരെ കൈയേറ്റവും അസഭ്യവര്‍ഷവും നടത്തിയ ഒരാള്‍ അറസ്റ്റില്‍. അടിമാലിയിലെ ഗുഡ്‌സ് ആപ്പേ ഡ്രൈവര്‍ ചാറ്റുപാറ തടിക്കൂട്ടില്‍ ജിബു ജേക്കബാണ് അറസ്റ്റിലായത്.അടിമാലി നാര്‍കോട്ടിക് സിഐയുടെ നേതൃത്വത്തില്‍ ഉത്രാടദിനത്തില്‍ രാത്രിയില്‍ ചാറ്റുപാറയില്‍ വച്ച്  വാഹന പരിശോധന നടത്തുന്നതിനിടെ ജിബു ജേക്കബ് വാഹനവുമായി വന്നു. വാഹനം പരിശോധനയ്്ക്കായി ഉദ്യോഗസ്ഥ സംഘം കൈകാണിച്ചു. ഈ സമയം റോഡിന്റെ മധ്യഭാഗത്ത് വാഹനം നിര്‍ത്തിയിട്ടു. വാഹനം സൈഡിലേക്ക് മാറ്റിയിടാന്‍ ആവശ്യപ്പെട്ടതോടെ അസഭ്യവര്‍ഷം നടത്തി. കൂടാതെ ഫോണില്‍ നാട്ടുകാരെ വിളിച്ചുവരുത്തി ഉദ്യോഗസ്ഥരുടെ ഡ്യുട്ടി തടസപ്പെടുത്തുകയും ചെയ്തു. തുടര്‍ന്ന് നാര്‍കോട്ടിക് സ്‌ക്വാഡ് പൊലീസിന്റെ സഹായം തേടുകയും പൊലീസെത്തി ജിബു ജേക്കബിനെ അറസ്റ്റ് ചെയ്യുകയുമായിരുന്നു. ബാക്കിയുളളവരെ പൊലീസ് പിരിച്ച് വിട്ടു. കോടതിയില്‍ ഹാജരാക്കിയ ജിബുവിനെ റിമാഡ് ചെയ്തു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss