|    Jan 17 Tue, 2017 12:53 am
FLASH NEWS

നാരദ ന്യൂസ് സത്യവാങ്മൂലം സമര്‍പ്പിക്കണമെന്ന് കോടതി

Published : 17th September 2016 | Posted By: SMR

കൊല്‍ക്കത്ത: മുതിര്‍ന്ന തൃണമൂല്‍ കോണ്‍ഗ്രസ് നേതാക്കള്‍ കോഴ വാങ്ങിയതുമായി ബന്ധപ്പെട്ട ഒളികാമറാ ദൃശ്യങ്ങളുടെ പൂര്‍ണ വിവരങ്ങളെക്കുറിച്ച് സത്യവാങ്മൂലം നല്‍കാന്‍ നാരദ ന്യൂസ് മേധാവി മാത്യു സാമുവലിനോട് കൊല്‍ക്കത്ത ഹൈക്കോടതി ആവശ്യപ്പെട്ടു. ഹാജരാക്കിയ ടേപ്പുകള്‍ സംഭവങ്ങളുടെ അവസാന ദൃശ്യങ്ങള്‍ മാത്രമേ വെളിപ്പെടുത്തുന്നുള്ളൂവെന്ന് ആക്ടിങ് ചീഫ് ജസ്റ്റിസ് ജി സി ഗുപ്തയും ജസ്റ്റിസ് എ ബാനര്‍ജിയും ഉള്‍പ്പെട്ട ബെഞ്ച് നിരീക്ഷിച്ചു. കേസ് പരിഗണിക്കുന്ന നവംബര്‍ നാലിന് സത്യവാങ്മൂലം സമര്‍പ്പിക്കണമെന്നും കോടതി ആവശ്യപ്പെട്ടു. ടേപ്പുകള്‍ വ്യാജമാണോയെന്ന് പരിശോധിക്കാന്‍ കോടതി ചണ്ഡിഗഡിലെ ഫോറന്‍സിക് ലബോറട്ടറിക്ക് കൈമാറിയിരുന്നു. ദൃശ്യങ്ങള്‍ ഐഫോണിലൂടെയാണ് പകര്‍ത്തിയതെന്നും അത് പിന്നീട് ലാപ്‌ടോപ്പിലേക്കും പെന്‍ഡ്രൈവിലേക്കും മാറ്റുകയായിരുന്നുവെന്നും മാത്യു സാമുവല്‍ കോടതിയെ ബോധിപ്പിച്ചു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 33 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക