|    May 29 Mon, 2017 1:28 pm
FLASH NEWS

നാരങ്ങാനത്തെ മോഷണശ്രമം: പ്രതികള്‍ കുടുങ്ങിയതായി സൂചന

Published : 7th October 2016 | Posted By: Abbasali tf

പത്തനംതിട്ട: ആള്‍ത്താമസമില്ലാത്ത വീട്ടിലെ കവര്‍ച്ച, മോഷ്ടാക്കള്‍ പോലിസ് പിടിയിലായെന്നു സൂചന. നാരങ്ങാനം ചന്ദ്രാത്തില്‍പടി സി ആര്‍ മനോജിന്റെ ശ്രീനിലയം വീട്ടില്‍ കവര്‍ച്ച നടത്തിയവരാണ് പോലിസ് പിടിയിലായത്. ഹൈദരാബാദില്‍ സ്ഥിരതാമസമായ സ്ഥിരതാമസമായ മനോജിന്റെ വീട് പൂട്ടിക്കിടക്കുകയായിരുന്നു. കഴിഞ്ഞ 29ന് പുലര്‍ച്ചെ ആറന്മുള പോലിസ് പട്രോളിങ് നടത്തുന്നതിനിടെയാണ് ചന്ദ്രാത്തില്‍പടിയിലുള്ള വീടിന്റെ പടിക്കല്‍ കാര്‍ സംശയാസ്പദമായ രീതിയില്‍ പാര്‍ക്ക് ചെയ്തിരിക്കുന്നത് കണ്ടത്. തുടര്‍ന്നു സമീപവാസികളുടെ സഹായത്തോടെ പോലിസ് അന്വേഷണം നടത്തിയ അന്വേഷണത്തിലാണ് മോഷണശ്രമം ശ്രദ്ധയില്‍പ്പെട്ടത്. സ്ത്രീകളടക്കമുള്ളവരുടെ ചെരിപ്പുകളും കണ്ടെത്തി. പോലിസിനെ കണ്ട് മോഷ്ടാക്കള്‍ ഓടിയകന്നതായുള്ള നിഗമനത്തില്‍ തെരച്ചില്‍ നടത്തിയെങ്കിലും പിടികൂടാന്‍ കഴിഞ്ഞിരുന്നില്ല. കാറിനുള്ളില്‍ നിന്ന് ലൈസന്‍സും തിരിച്ചറിയല്‍ രേഖകളും പോലീസിന് ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തിലാണ് മോഷ്ടാക്കള്‍ കുടുങ്ങിയതെന്നു പറയുന്നു.  എന്നാല്‍ ശാസ്ത്രീയമായ തെളിവെടുപ്പുകള്‍ക്കു ശേഷമേ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിടാന്‍ കഴിയുകയുള്ളൂവെന്ന് അന്വേഷണ ചുമതലയുള്ള ആറന്മുള എസ്‌ഐ അശ്വത് എസ് കാരാണ്മയില്‍ അറിയിച്ചു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day