|    Mar 26 Sun, 2017 6:47 pm
FLASH NEWS

നായ കുറുകെ ചാടി അപകടം; സഹപ്രവര്‍ത്തകന് സഹായ ഹസ്തവുമായി ഓട്ടോറിക്ഷ ഡ്രൈവര്‍മാര്‍

Published : 11th September 2016 | Posted By: SMR

കൊച്ചി: തെരുവുനായ കുറുകെ ചാടിയതിനെത്തുടര്‍ന്ന് ഓട്ടോ മറിഞ്ഞ് ഗുരുതരമായി പരിക്കേറ്റ് ആശുപത്രിയില്‍ കഴിയുന്ന സഹപ്രവര്‍ത്തകന് സഹായഹസ്തവുമായി എറണാകുളം നോര്‍ത്ത് റെയില്‍വേ സ്‌റ്റേഷനിലെ പ്രീപെയ്ഡ് ഓട്ടോറിക്ഷ സ്റ്റാന്റിലെ ഡ്രൈവര്‍മാര്‍. ഓട്ടോ ഡ്രൈവര്‍മാര്‍, ഓട്ടോയില്‍ ഷൈമോന്റെ ചികിത്സാസഹായ നിധിക്കായി സ്ഥാപിച്ചിരിക്കുന്ന പെട്ടിയില്‍ കൂലി നിക്ഷേപിക്കുവാന്‍ കഴിഞ്ഞ രണ്ടു ദിവസങ്ങളിലായി ആവശ്യപ്പെടുകയായിരുന്നു.
കഴിഞ്ഞ 28നായിരുന്നു സ്റ്റാന്റിലെ ഡ്രൈവറായ കളമ്പൂര്‍ ചെല്ലിക്കാട്ടില്‍ കെ വി ഷൈമോന് (41) തെരുവുനായ കുറുകെ ചാടിയതിനെ തുടര്‍ന്ന് ഓട്ടോ മറിഞ്ഞ് പരിക്കേറ്റത്. ഇപ്പോഴും അബോധാവസ്ഥയില്‍ തുടരുന്ന ഷൈമോനെ ജീവിതത്തിലേക്ക് തിരിച്ചുകൊണ്ടുവരാന്‍ 20 ഡ്രൈവര്‍മാര്‍ ഒന്നായി ഇറങ്ങിയിരിക്കുകയാണ്. മറിഞ്ഞ ഓട്ടോയുടെ അടിയില്‍പ്പെട്ട ഷൈമോന്റെ ഒരു വൃക്ക എടുത്തുകളഞ്ഞിരുന്നു.
എറണാകുളത്തെ ആശുപത്രിയില്‍ 12 ദിവസമായി ചികിത്സയില്‍ കഴിയുന്ന ഷൈമോന് ഇതുവരെ ബോധം തിരിച്ചുകിട്ടിയിട്ടില്ല. ഭാര്യയും രണ്ട് കുട്ടികളും മാതാപിതാക്കളുമടങ്ങുന്ന കുടുംബത്തിന്റെ ഏക ആശ്രയമായിരുന്ന ഷൈമോന്റെ ചികിത്സയ്ക്കായി ആറുലക്ഷത്തിലധികം രൂപയാണ് കണ്ടെത്തേണ്ടത്.
ഓട്ടോക്കൂലിക്കുപകരം ചികിത്സസഹായനിധിയിലേക്ക് സംഭാവനകളാണ് ഡ്രൈവര്‍മാര്‍ സ്വീകരിക്കുന്നത്. കൂടാതെ ഓട്ടോസ്റ്റാന്റിലും റെയില്‍വേ സ്‌റ്റേഷനിലും സഹായനിധി ശേഖരണവുമുണ്ട്. ഇന്നു ലഭിക്കുന്ന പണംകൂടി സമാഹരിച്ച ശേഷം തുക ഷൈമോന്റെ കുടുംബത്തിന് കൈമാറും.

thanur-inner                            
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക