|    May 26 Fri, 2017 2:51 pm
FLASH NEWS

നായ്ക്കളെ കൊല്ലാനല്ല തീരുമാനമെന്ന് സര്‍ക്കാര്‍

Published : 28th August 2016 | Posted By: SMR

തിരുവനന്തപുരം: തെരുവുനായ പ്രശ്‌നവുമായി ബന്ധപ്പെട്ട് പ്രശാന്ത് ഭൂഷന്റെ പ്രസ്താവനയ്ക്ക് മുഖ്യമന്ത്രി പിണറായി വിജയന്റെ മറുപടി. ജനജീവിതം ദുസ്സഹമാക്കി വര്‍ധിച്ചുവരുന്ന തെരുവുനായ ശല്യം നേരിടാന്‍ സംസ്ഥാനസര്‍ക്കാര്‍ അവയെ ഒന്നാകെ കൊന്നൊടുക്കാനുള്ള ഒരു തീരുമാനവും എടുത്തിട്ടില്ലെന്നും അത്തരത്തില്‍ വന്ന വാര്‍ത്തകള്‍ താങ്കളെ പോലുള്ളവരെ സ്വാധീനിച്ചത് നിര്‍ഭാഗ്യകരമാണെന്നും പിണറായി കത്തിലൂടെ പറഞ്ഞു.
തെരുവുനായ ശല്യം നേരിടാന്‍ ബന്ധപ്പെട്ട വകുപ്പുകളുടെ ഒരു യോഗം വിളിച്ചിരുന്നു. എന്നാല്‍ അപകടകാരികളായ തെരുവുനായ്ക്കളെ സപ്തംബര്‍ ഒന്നുമുതല്‍ വന്ധ്യംകരണം ചെയ്യാനാണു യോഗത്തില്‍ തീരുമാനിച്ചത്. നിയമം അനുശാസിക്കുന്ന എല്ലാ കരുതലോടുംകൂടി പരിശീലനം സിദ്ധിച്ച മൃഗഡോക്ടര്‍മാര്‍ തന്നെ വന്ധ്യംകരണം നടത്തണമെന്നുമായിരുന്നു തീരുമാനം. തെരുവുനായ ശല്യത്തെക്കുറിച്ചുള്ള വാര്‍ത്തകള്‍ ‘വോയിസ് ന്യൂസ്’ ആണെന്ന താങ്കളുടെ നിഗമനം നീതിയുക്തമല്ല. തെരുവുനായ്ക്കള്‍ കേരളമൊട്ടാകെ ജനങ്ങളെ ഭീതിയിലാഴ്ത്തിയിരിക്കുകയാണെന്നും മുഖ്യമന്ത്രിയുടെ കത്തില്‍ പറയുന്നു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day