|    Jan 20 Fri, 2017 5:29 pm
FLASH NEWS

നായ്ക്കളെ കൊന്നതിന് പഞ്ചായത്ത് അംഗങ്ങള്‍ക്കെതിരേ കേസെടുത്തു

Published : 30th September 2016 | Posted By: Abbasali tf

കാലടി: പഞ്ചായത്ത് ഭരണസമിതിയംഗങ്ങളുടെ നേതൃത്വത്തില്‍ പൊതുജനങ്ങള്‍ക്ക് ശല്യമായി മാറിയ തെരുവുനായ്ക്കളെ കഴിഞ്ഞ ദിവസം രാവിലെ കൊന്നൊടുക്കിയിരുന്നു. ഇത് ചിത്രങ്ങള്‍ സഹിതം പത്രമാധ്യമങ്ങളില്‍ വാര്‍ത്തയാവുകയും ചെയ്തു. ജനപ്രതിനിധികളടക്കമുള്ള സംഘം അക്രമണകാരികളായ നാല്‍പതോളം നായ്ക്കളെയാണ് കൊന്നത്. പട്ടിപിടിത്തക്കാരുടെ സഹായത്തോടെയാണ് ഇവയെ പിടിച്ചതെങ്കിലും ക്രൂരമായാണ് ഇവയെ കൊന്നതെന്ന് ആക്ഷേപമുയര്‍ന്നിട്ടുണ്ട്. ഇരുമ്പുവടിക്ക് തലയ്ക്കടിച്ചും ചാക്കില്‍ കെട്ടി നിലത്തടിച്ചും മറ്റുമാണ് ഇവകളെ കൊന്നിട്ടത്. സാധാരണ വിഷം ഇഞ്ചക്്ട് ചെയ്താണ് ഇത്തരം മിണ്ടാപ്രാണികളെ കൊല്ലുന്നത്. ഇക്കാര്യങ്ങള്‍ ചൂണ്ടിക്കാട്ടി ഒരുവിഭാഗം രംഗത്തുവന്നിട്ടുണ്ട്. അഞ്ചടി താഴ്ചയില്‍ കുഴിയെടുത്ത് ചത്തതിനെയും മൃതപ്രായമായവയെയുമെല്ലാം കുഴിച്ചിട്ടുവെന്നും ചൂണ്ടിക്കാട്ടപ്പെടുന്നു. ഇവയെ ഇന്നലെ രാവിലെ 11 മണിയോടെ വീണ്ടും പുറത്തെടുത്ത് വെറ്റിനറി സര്‍ജന്‍ ഡോ. റാണി കെ ഉമ്മന്‍, ഡോ. സാനിയോ എന്നിവരുടെ നേതൃത്വത്തില്‍ പോസ്റ്റുമോര്‍ട്ടം നടത്തുകയുണ്ടായി. രണ്ടുമണിക്കൂറിലധികം ഡോക്ടറെ കാത്ത് പുറത്തിട്ടിരുന്ന പട്ടികളുടെ ജഡം കാക്കയും മറ്റും കൊത്തിവലിച്ച് വികൃതമാക്കുകയും ദുര്‍ഗന്ധം ഉയരുകയും ചെയ്തു. മൃഗസംരക്ഷണ നിയമലംഘനത്തിന് പിസിടിഎയനുസരിച്ച് പഞ്ചായത്തംഗങ്ങള്‍ക്കെതിരേ കേസെടുത്തതായി കാലടി പോലിസ് അറിയിച്ചു. എന്നാല്‍ ഇക്കാര്യത്തില്‍ ഇനി പിന്നോട്ടില്ലെന്നും ഏതറ്റംവരെ പോവാനും തങ്ങള്‍ ഒരുക്കമാണെന്നും പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബിജു മാണിക്യമംഗലം പറഞ്ഞു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 14 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക