|    Apr 26 Thu, 2018 12:09 am
FLASH NEWS

നായാട്ട് സംഘത്തിന്റെ വെടിയേറ്റ് യുവാവ് മരിച്ച കേസില്‍ വിചാരണ തുടങ്ങി

Published : 23rd March 2016 | Posted By: SMR

വിദ്യാനഗര്‍: നായാട്ടുസംഘത്തിന്റെ വെടിയേറ്റ് യുവാവ് മരിച്ച കേസിന്റെ വിചാരണ അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതി (മൂന്ന്) യില്‍ ആരംഭിച്ചു. മധൂര്‍ പടഌകുതിരപ്പാടി ഹൊസമനയിലെ ക്രിസ്റ്റഫര്‍ മൊന്തോരോ (36) ആണ് മരിച്ചത്.
മൂന്നാട് പറയംപള്ളത്തെ ബി രാഘവന്‍(45), ടി കുഞ്ഞിക്കണ്ണന്‍(65), ബന്തടുക്കയിലെ പി കെ രാജു (37), മുന്നാട് ചുള്ളിയിലെ കെ രവീന്ദ്രന്‍(34), പി പ്രകാശ് (34) എന്നിവരാണ് പ്രതികള്‍. 2009 മാര്‍ച്ച് ഏഴിന് പടഌകുദ്രപ്പാടിയിലാണ് സംഭവം. ജീപ്പിലെത്തിയ പ്രതികള്‍ മൃഗത്തിനെ വെടിവെച്ചപ്പോള്‍ തൊട്ടടുത്ത പറമ്പില്‍ ജോലി ചെയ്യുകയായിരുന്ന ക്രിസ്റ്റഫറുടെ നെഞ്ചില്‍ തിര തുളച്ചു കയറുകയായിരുന്നു.
ആശുപത്രിയിലേക്കുള്ള വഴി മധ്യേയാണ് മരിച്ചത്. മനഃപൂര്‍വ്വമല്ലാത്ത നരഹത്യ, അനധികൃതമായി ആയുധം കൈവശം വെക്കല്‍, വന്യജീവി സംരക്ഷണ നിയമം എന്നീ വകുപ്പുകള്‍ പ്രകാരാണ് പ്രതികള്‍ക്കെതിരെ കേസെടുത്തത്. 21 സാക്ഷികളുണ്ട്.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Dont Miss