|    Jul 21 Sat, 2018 7:41 am
FLASH NEWS

നായാട്ടു സംഘത്തിലെ നാലുപേര്‍ അറസ്റ്റില്‍; മൂന്നുപേര്‍ ഒളിവില്‍

Published : 15th September 2017 | Posted By: fsq

 

രാജാക്കാട്:കാട്ടുപോത്തിനെ വേട്ടയാടി ഇറച്ചി ഉണക്കി വിറ്റ നായാട്ടു സംഘത്തിലെ നാലുപേരെ വനംവകുപ്പ് ഉദ്യോഗസ്ഥര്‍ അറസ്റ്റ് ചെയ്തു. തോക്കിന്റെ ഉടമ അടക്കമുള്ള അടിമാലി സ്വദേശികളായ മൂന്നുപേര്‍ ഒളിവിലാണ്. ബി എല്‍ റാം സ്വദേശികളായി ആലാനിക്കല്‍ ബിനീഷ് കുര്യന്‍ (34), കുട്ടാടന്‍ റജി ജോര്‍ജ്ജ്, കണ്ടത്തിന്‍കരയില്‍ സജി പാപ്പി (27), ചൂണ്ടല്‍ സ്വദേശി മഹേന്ദ്രന്‍ കാശി (42) എന്നിവരെയാണ് വിവിധ ഇടങ്ങളില്‍ നിന്നായി പിടികൂടിയത്. കൂട്ടുപ്രതികളായ അടിമാലി സ്വദേശികളായ തെക്കേകത്തിപ്പാറ മാത്തന്‍, ദിബു, സിബി എന്നിവരാണ് ഒളിവിലുള്ളതെന്ന് അധികൃതര്‍ പറഞ്ഞു. സംഘം കഴിഞ്ഞ ഒരുമാസം മുമ്പാണ് മതികെട്ടാന്‍ ദേശീയ ഉദ്യാനത്തിന്റെ രണ്ടരക്കിലോമീറ്റര്‍ ഉള്ളിലായി തമിഴ്‌നാട് അതിര്‍ത്തിയോട് ചേര്‍ന്നുള്ള വനത്തില്‍ കാട്ടുപോത്തിനെ വേട്ടയാടിയത്. കള്ളത്തോക്ക് ഉപയോഗിച്ച് വേട്ടയാടുന്ന കാട്ടുപോത്തിനെ ഇവിടെ വച്ച് തന്നെ തൊലി ഉരിഞ്ഞ് മാംസം മാത്രമാക്കി കാട്ടില്‍ തന്നെയുള്ള പാറപ്പുറത്തിട്ട് ഉണക്കുകയാണ് ചെയ്യുന്നത്. ബാക്കിവരുന്ന അവശിഷ്ടങ്ങള്‍ കാട്ടില്‍ തന്നെ കുഴിച്ച് മൂടും. പിന്നീട് ഉണക്കിയ ഇറച്ചി വിവിധ കേന്ദ്രങ്ങളില്‍ സൂക്ഷിച്ച് ആവശ്യക്കാര്‍ക്ക് എത്തിച്ച് നല്‍കുകയായിരുന്നു പതിവ്. ഇതുസംബന്ധിച്ച് രഹസ്യ വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ വനം വകുപ്പ് കഴിഞ്ഞ ഒരുമാസക്കാലമായി ഇവരെ നിരീക്ഷിച്ച് വരികയായിരുന്നു. പിടിയിലായ പ്രതികളെ കാട്ടിലെത്തിച്ച് തെളിവെടുപ്പ് നടത്തി. നെടുങ്കണ്ടം കോടതിയില്‍ ഹാജരാക്കി റിമാന്റ് ചെയ്തു. ദേവികുളം റെയിഞ്ച് ഓഫീസര്‍ നിബു പി കിരണ്‍, ബീറ്റ് ഫോറസ്റ്റ് ഓഫീസര്‍മാരായ ബാബു ജോസ്, എ ഗിരിചന്ദ്രന്‍, കെ കെ വിനോദ്, പി കെ ഗോപാല കൃഷ്ണന്‍, ജയപ്രകാശ് കെ പി ഷാജി, കെ ഡി അനില്‍കുമാര്‍ ബീറ്റ് ഫോറസ്റ്റ് ഓപീസര്‍മാരായ എം എസ് സുഭാഷ്, ആര്‍ റെന്നി, കെ കെ സജീവ് എന്നിവരുടെ നേതൃത്വത്തിലാണ് പ്രതികളെ പിടികടിയത്.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss