|    Sep 19 Wed, 2018 10:28 pm
FLASH NEWS

നായാട്ടുസംഘത്തിലെ യുവാവ് കാട്ടില്‍ മരണപ്പെട്ട സംഭവം: കൂടുതല്‍ പേരെ ചോദ്യം ചെയ്തു

Published : 8th January 2017 | Posted By: fsq

കോതമംഗലം: നായാട്ടുസംഘത്തിലെ യുവാവ് കാട്ടില്‍ മരണപ്പെട്ട സംഭവത്തില്‍ കൂടുതല്‍ പേരെ പോലിസും വനപാലകരും ചോദ്യംചെയ്തു. മരണപ്പെട്ട ടോണിയേയും ഗുരുതരമായി പരിക്കേറ്റ ബേസിലിനെയും വനത്തിനുള്ളില്‍നിന്നും പുറത്തുകൊണ്ടുവരികയും ആശുപത്രിയില്‍ എത്തിക്കുന്നതില്‍ മുഖ്യപങ്കുവഹിച്ച വരെയുമാണ് പ്രധാനമായും ചോദ്യംചെയ്തത്. ഇവരോടൊപ്പമുണ്ടായിരുന്ന നാട്ടുകാരെയും ഇന്ന് ചോദ്യംചെയ്യും. ഇവര്‍ക്കൊപ്പം സഹായികളായി എത്തിയവരുടെ വിവരങ്ങളും ആദ്യം ചോദ്യംചെയ്യപ്പെട്ടവര്‍ നല്‍കിയ മൊഴിയിലുണ്ട്. ‘എന്നാല്‍ ടോണിയേയും ബേസിലിനെയും വനത്തിന് പുറത്ത് എത്തിച്ചതില്‍ പ്രധാനികള്‍ ഇടമലയാര്‍ ആനവേട്ട കേസ് ഉള്‍പെടെ നിരവധി നായാട്ടു കേസില്‍ പ്രതികളായിട്ടുള്ളവരാണ്. അതിനാല്‍ ഇപ്പോള്‍ ചോദ്യംചെയ്തവരെ വീണ്ടും ചോദ്യംചെയ്‌തേക്കും. ഇതിനിടയില്‍ പരിക്കേറ്റ സുഹൃത്തുക്കളുടെ വെളിപ്പെടുത്തല്‍ തെറ്റാണെന്ന തരത്തിലാണ് പരിശോധനാ ഫലങ്ങള്‍. എന്നാല്‍ ഫോറന്‍സിക് ബാലിസ്റ്റിക്ക് വിദഗ്ധരുടെ പരിശോധനയില്‍ പുറത്തുവന്ന വിവരത്തിന് പോലിസ്, വനം വകുപ്പ് അധികൃതര്‍ വ്യക്തമായ സ്തിരീകരണം നല്‍കുന്നില്ല. സംഭവസ്ഥലത്തുനിന്ന് കണ്ടെടുത്ത തോക്കില്‍നിന്നും വെടി പൊട്ടിയതായി തോന്നുന്നില്ലെന്നും വെടിയുണ്ട കണ്ടെടുത്ത സാഹചര്യത്തില്‍ വേറെ തോക്ക് ഉണ്ടായിരുന്നൊ എന്നും നായാട്ടു സംഘത്തിലുണ്ടായിരുന്നവരും ഒളിവില്‍ കഴിയുന്നവരുമായ രണ്ടു പേരെപിടികൂടി ചോദ്യം ചെയ്താലെ ഉറപ്പാകൂവെന്നാണ് അധികൃതരുടെ നിലപാട്. ആനക്കൂട്ടത്തിന്റെ ആക്രമണത്തിലാണ് നായാട്ടുസംഘത്തിലുള്‍പെട്ട ഞായപ്പിള്ളി വഴുതനാപ്പിള്ളി ടോണി മാത്യൂ(25) മരണപ്പെട്ടതെന്നായിരുന്നു ഇയാള്‍ക്കൊപ്പമുണ്ടായിരുന്ന മൂന്ന് സുഹൃത്തുക്കള്‍ രക്ഷാപ്രവര്‍ത്തനത്തിനെത്തിയ നാട്ടുകാരെ അറിയിച്ചിരുന്നത്. എന്നാലിത് പൂര്‍ണമായി വിശ്വസിക്കാതെ തന്നെയാണ് അന്വേഷണം പുരോഗമിക്കുന്നത്. ഇവരില്‍ രണ്ടുപേരാണിപ്പോള്‍ ഒളിവിലുള്ളത്. മരണമടഞ്ഞ ടോണിക്കും പരിക്കേറ്റ ബേസില്‍ തങ്കച്ചനും നേരെ ആനയുടെ ആക്രമണമുണ്ടായിട്ടില്ലെന്ന് ഡോക്ടര്‍മാര്‍ നടത്തിയ ദേഹപരിശോധനയില്‍ വ്യക്തമായിരുന്നു.ണ്ടെന്നാണ് പുറത്തായ വിവരം. സംഭവസ്ഥത്തുനിന്നും രണ്ടായി ഒടിച്ച നിലയില്‍ കാണപ്പെട്ട ഒറ്റക്കുഴല്‍ തോക്കില്‍നിന്നാണ് ടോണിക്ക് വെടിയേറ്റതെന്നായിരുന്നു ആശുപത്രിയില്‍ ചികില്‍സയില്‍ കഴിയുന്ന ബേസില്‍ പോലിസ്-വനംവകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് നല്‍കിയ മൊഴിയിലെ സൂചന. എന്നാല്‍ ഈ തോക്ക് അടുത്തകാലത്തെങ്ങും ഉപയോഗിച്ചിട്ടില്ലെന്നാണ് കണ്ടെടുത്ത തോക്ക് പരിശോധിച്ച സയിന്റിഫിക് അസിസ്റ്റന്റ് സൂസന്‍ ആന്റണിയുടെ നിഗമനം.  കൂടുതല്‍ അന്വേഷണത്തിനായി വനപാലകര്‍ ഇന്നലെ സംഭവം നടന്ന കാട്ടിലെത്തി വീണ്ടും നടത്തിയ പരിശോധനയില്‍ വെടിമരുന്നുകളും ഒരു ജോടി ചെരുപ്പും കൂടികണ്ടെടുത്തു. ഇതുവരെ കണ്ടെടുത്ത തോക്ക് ഉള്‍പെടെയുള്ള തെളിവുകള്‍ നടപടികള്‍ പൂര്‍ത്തിയാക്കി നാളെ കോടതിയില്‍ ഹാജരാക്കുമെന്ന് തട്ടേക്കാട് പക്ഷി സങ്കേതം റേഞ്ച് ഓഫിസര്‍ പറഞ്ഞു. ഇത് കോടതിയില്‍നിന്നും എറ്റുവാങ്ങി വേണം പോലിസിന് ആയുധ സ്‌ഫോടകവസ്തു നിയ പ്രകാരമുള്‍പെടെ നായാട്ടു സംഘത്തിനെതിരേയുള്ള കേസുകളില്‍ തുടരന്വേഷണം പൂര്‍ത്തിയാക്കാന്‍.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss