|    Mar 26 Sun, 2017 1:06 pm
FLASH NEWS

നായവളര്‍ത്തു കേന്ദ്രത്തിനെതിരേ പ്രക്ഷോഭം ശക്തമാവുന്നു

Published : 26th September 2016 | Posted By: SMR

കണ്ണൂര്‍: പരിസരവാസികള്‍ക്ക് രോഗഭീതിയും ആക്രമണ ഭീഷണിയുയര്‍ത്തിയും മുഴത്തടത്ത് അനധികൃതമായി പ്രവര്‍ത്തിക്കുന്ന നായവളര്‍ത്തു കേന്ദ്രത്തിനെതിരേ പ്രക്ഷോഭം ശക്തമാക്കാന്‍ ജനകീയ കണ്‍വന്‍ഷനില്‍ തീരുമാനം.
യാതൊരു അനുമതിയുമില്ലാതെ നടത്തുന്ന കേന്ദ്രം അടച്ചുപൂട്ടണമെന്നാവശ്യപ്പെട്ട് മുഴത്തടം യുപി സ്‌കൂള്‍ കോംപൗണ്ടില്‍ നടന്ന യോഗത്തില്‍ സ്ത്രീകളും വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രവര്‍ത്തകരുമുള്‍പ്പെടെ നിരവധിപേര്‍ പങ്കെടുത്തു.
ജനകീയ കൂട്ടായ്മ മുസ്‌ലിംലീഗ് സംസ്ഥാന വൈസ്പ്രസിഡന്റ് വി കെ അബ്ദുല്‍ഖാദര്‍ മൗലവി ഉദ്ഘാടനം ചെയ്തു. കോര്‍പറേഷന്‍ കൗണ്‍സിലര്‍ സി സീനത്ത് അധ്യക്ഷത വഹിച്ചു. മുഴത്തടത്തെ രാജീവന്‍ പൊതുവയല്‍ എന്നയാളാണ് രണ്ടു വീടുകളിലും ആളൊഴിഞ്ഞ പറമ്പിലുമായി രണ്ടു വര്‍ഷത്തോളമായി തെരുവുനായകളെ വളര്‍ത്തുന്നത്. തെരുവുനായകളെ കെട്ടിയിടുകയോ മറ്റോ ചെയ്യാതെയാണ് ഇവിടെ വളര്‍ത്തുന്നത്. കോര്‍പറേഷന്റെയോ ബന്ധപ്പെട്ടവരുടെയോ അനുമതിയില്ലാതെയാണ് നടപടി. നായകളുടെ ആക്രമണഭീഷണിയും മാലിന്യപ്രശ്‌നവും രൂക്ഷമായതോടെയാണ് പരിസരസവാസികള്‍ എതിര്‍പ്പുമായി രംഗത്തെത്തിയത്.
ഇതിനിടെ, ജീര്‍ണാവസ്ഥയിലായ സമീപത്തെ കെട്ടിടത്തില്‍ അനധികൃതമായി താമസിപ്പിച്ചിരുന്ന ഇതര സംസ്ഥാന തൊഴിലാളികളെ പോലിസ് ഇടപെട്ട് ഒഴിപ്പിച്ചെങ്കിലും നായവളര്‍ത്തു കേന്ദ്രത്തിനെതിരേ നടപടിയെടുത്തിരുന്നില്ല.
കഴിഞ്ഞ ദിവസം കോര്‍പറേഷനും സിഐയ്ക്കും പരിസരവാസികള്‍ പരാതി നല്‍കിയിരുന്നു. ഇന്നലെ ചേര്‍ന്ന കൂട്ടായ്മയില്‍, കേന്ദ്രം അടച്ചുപൂട്ടണമെന്നാവശ്യപ്പെട്ട് ജില്ലാ കലക്ടര്‍ക്ക് നിവേദനം നല്‍കാനും തീരുമാനിച്ചിട്ടുണ്ട്. കൂട്ടായ്മയില്‍ കൗണ്‍സിലര്‍ എം ഷഫീഖ്, വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളായ ആശിഖ്, ഇര്‍ഷാദ്, പി ജി ഉണ്ണികൃഷ്ണന്‍, ലതേഷ്, ടി കെ ഇര്‍ഷാദ്, എം പി റഫീഖ് പങ്കെടുത്തു.

(Visited 157 times, 1 visits today)
thanur-inner                            
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക