|    Jan 24 Tue, 2017 12:25 am

നായര്‍ സമാജം ഹൈസ്‌കൂളില്‍ ഗാന്ധിജിയുടെ പ്രതിമയ്ക്ക് അവഗണന

Published : 10th July 2016 | Posted By: SMR

ആലപ്പുഴ: നെടുമുടി കൊട്ടാരം നായര്‍സമാജം ഹൈസ്‌കൂളില്‍ ഗാന്ധിജിയുടെ പ്രതിമയ്ക്ക് അവഗണന നേരിടുന്നതായി സ്റ്റേജ് ആര്‍ട്ടിസ്റ്റ് ആന്റ് വര്‍ക്കേഴ്‌സ് അസോസിയേഷന്‍ ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. പ്രതിമ നിര്‍മാണത്തിന് നടപടി സ്വീകരിച്ച സ്‌കൂള്‍ മാനേജ് കമ്മിറ്റി ഭാരവാഹികള്‍ മാറി പുതിയ ഭരണ സമിതി വന്നതോടെയാണ് പ്രതിമസ്ഥാപിക്കല്‍ മുടങ്ങിയത്.
10 ലക്ഷം രൂപ ചെലവില്‍ കേരളത്തില്‍ തന്നെ അറിയപ്പെടുന്ന ഗാന്ധി സ്മൃതിമണ്ഡപം സ്ഥാപിക്കാനായിരുന്നു മുന്‍ഭരണസമിതിയുടെ തീരുമാനം. 2012 ല്‍ പ്രസിഡന്റ് എ കെ രാധാകൃഷ്ണന്റെ നേതൃത്വത്തില്‍ ഇതിനായി ശില്‍പി രാജേഷ് പാട്ടുകുളത്തെ ചുമതലപ്പെടുത്തുകയായിരുന്നു. നിശ്ചിത തിയ്യതിക്കകം പ്രതിമ നിര്‍മിച്ചു നല്‍കിയെങ്കിലും ഭരണസമിതി മാറിയതോടെ നിര്‍ദ്ദിഷ്ട സ്ഥാനത്തു പ്രതിഷ്ഠിക്കാല്‍ മുടങ്ങി. ഇതോടെ പ്രതിമ മുറിയില്‍ പൂട്ടിവയ്ക്കുകയായിരുന്നുവെന്നു രാജേഷ് പാട്ടുകുളം പറഞ്ഞു.
കഴിഞ്ഞ ദിവസം ഒരു സ്വകാര്യ ചാനലിനു ഇതു വാര്‍ത്തയാക്കിയതോടെയാണ് പ്രതിമ മാറ്റിസ്ഥാപിച്ചത്. വളരെ നന്നായി പ്രതിമ നിര്‍മ്മിച്ചു നല്‍കിയിട്ടും സ്‌കൂളില്‍ പ്രതിഷ്ഠിക്കാത്തതു തന്നെ വേദനിപ്പിച്ചുവെന്നു രാജേഷ് പാട്ടുകുളം പറഞ്ഞു. പ്രതിമ നിര്‍മിച്ച വകയില്‍ ഒരു ലക്ഷം രൂപ ഇനിയും ലഭിക്കാനുണ്ട്. തുകലഭിക്കാന്‍ കേസിനു പോവണമെന്ന നിലപാടാണ് ഇപ്പോഴത്തെ സ്‌കൂള്‍ മാനേജ്‌മെന്റ് സ്വീകരിച്ചിരിക്കുന്നത്.
രാഷ്ട്ര പിതാവിന്റെ പ്രതിമയോടുള്ള അനാദരവ് നിയമവിരുദ്ധമാണെങ്കിലും മാനേജ്‌മെന്റിന്റെ രാഷ്ട്രീയനിലപാടാണ് ഇതിനു സാഹചര്യം ഒരുക്കുന്നതെന്നു സവാക്ക് ഭാരവാഹികള്‍ വ്യക്തമാക്കി. വരണ്യവര്‍ഗത്തിന്റെ താല്‍പര്യത്തിനാണ് ഇപ്പോഴത്തെ ഭരണസമിതി മുന്‍തൂക്കം നല്‍കുന്നത്.
1934 ജനുവരി 18 ന് മഹാത്മാഗാന്ധി കുട്ടനാട് സന്ദര്‍ശിച്ചതോടെ നായര്‍ സമാജം സ്‌കൂള്‍ മുറ്റത്തു വിശ്രമിച്ചിരുന്നു. ഈ സ്മരണ മുന്‍നിര്‍ത്തിയാണ് പ്രതിമാ നിര്‍മാണം നടത്തിയത്. വാര്‍ത്താസമ്മേളനത്തില്‍ സവാക്ക് സംസ്ഥാന ജനറല്‍ സെക്രട്ടറി സുദര്‍ശം വര്‍ണം, സംസ്ഥാന സെക്രട്ടറി വിനോദ്കുമാര്‍, അംചുബിത, ശില്‍പി രാജേഷ് പാട്ടുകുളം, സി എഫ് ജോസഫ് പങ്കെടുത്തു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 37 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക