|    Aug 23 Wed, 2017 1:31 pm
FLASH NEWS

നായര്‍കുഴി ലിഫ്റ്റ് ഇറിഗേഷന്‍ പദ്ധതി പ്രവൃത്തി ഉദ്ഘാടനം ചെയ്തു

Published : 2nd August 2017 | Posted By: fsq

 

കോഴിക്കോട്്: ചാത്തമംഗലം ഗ്രാമപ്പഞ്ചായത്തിലെ നായര്‍കുഴിയില്‍ ജലസേചനവകുപ്പ് നടപ്പാക്കുന്ന ലിഫ്റ്റ് ഇറിഗേഷന്‍ പദ്ധതിയുടെ പ്രവൃത്തി ഉദ്ഘാടനം ജലവിഭവ മന്ത്രി മാത്യു ടി തോമസ് നിര്‍വഹിച്ചു.  പ്രദേശത്തെ   177 ഹെക്ടര്‍ സ്ഥലം കൃഷിയോഗ്യമാക്കുന്നതിനും കുടിവെള്ള ക്ഷാമത്തിന് പരിഹാരം കാണുന്നതിനുമാണ് ഇരുവഴിഞ്ഞിപ്പുഴയില്‍ ലിഫ്റ്റ് ഇറിഗേഷന്‍ പദ്ധതി നടപ്പാക്കുന്നത്. ഇരുവഴിഞ്ഞിപ്പുഴയില്‍ നിന്നും വെള്ളം കനാല്‍ വഴി കൃഷിയിടങ്ങളിലേക്ക് എത്തിക്കും. നബാര്‍ഡ് വിഹിതമായി 152 ലക്ഷം രൂപയും ഗ്രാമപ്പഞ്ചായത്തിന്റെ 40 ലക്ഷം രൂപയും പദ്ധതിക്കായി ചെലവഴിക്കും. ചാത്തമംഗലം ഗ്രാമപ്പഞ്ചായത്തിനൊപ്പം മുക്കം നഗരസഭയിലെ കര്‍ഷകര്‍ക്കും പ്രയോജനപ്പെടുന്ന  പദ്ധതി ഒരു വര്‍ഷംകൊണ്ട് പൂര്‍ത്തീകരിക്കാനാണ് ലക്ഷ്യമിടുന്നത്.ചടങ്ങില്‍  പി ടി എ റഹീം എംഎല്‍എ അധ്യക്ഷത  വഹിച്ചു. ചാത്തമംഗലം ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് കെ എസ് ബീന  ഗ്രാമപ്പഞ്ചായത്ത് വിഹിതം കൈമാറി. മുക്കം നഗരസഭാ ചെയര്‍മാന്‍ വി കുഞ്ഞന്‍ മാസ്റ്റര്‍, കോഴിക്കോട് മൈനര്‍ ഇറിഗേഷന്‍ സര്‍ക്കിള്‍ സൂപ്രണ്ടിങ് എന്‍ജിനീയര്‍ കെ പി രവീന്ദ്രന്‍, ഡിവിഷന്‍ എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ ബാബു തോമസ്, ടി എ രമേശന്‍, പി ടി ഷറഫുന്നീസ ടീച്ചര്‍,  എ കെ ടി ചന്ദ്രന്‍,  ഷീജ വലിയ തൊടികയില്‍ സംസാരിച്ചു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക