നായക്കുട്ടികളെ ചുട്ടുകൊന്ന കേസ്: എട്ടു കുട്ടികള്‍ പിടിയില്‍
Published : 22nd July 2016 | Posted By: SMR
ഹൈദരാബാദ്: മൂന്നു നായക്കുട്ടികളെ ചുട്ടുകൊന്ന കേസില്‍ എട്ട് ആണ്‍കുട്ടികളെ പോലിസ് കസ്റ്റഡിയിലെടുത്തു. മുഷറാബാദ് മേഖലയില്‍ ശ്മശാനത്തില്‍ കഴിഞ്ഞ ദിവസമാണ് ആണ്‍കുട്ടികള്‍ മൂന്ന് നായക്കുട്ടികളെ ദേഹത്ത് വൈക്കോല്‍, ഉണക്കപ്പുല്ല് എന്നിവ കെട്ടി തീയിട്ടുകൊന്നത്. ഇതിന്റെ ദൃശ്യങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ വൈറലായതോടെ സംഭവം വിവാദമായി. കുട്ടികളിലൊരാള്‍ തന്നെയാണ് ദൃശ്യം പകര്‍ത്തിയിരുന്നത്. ബാലന്മാരുടെ നടപടി മൃഗസ്നേഹികളുടെ വിമര്‍ശനം ക്ഷണിച്ചുവരുത്തിയിരുന്നു. വളര്‍ത്തുമൃഗ പീഡന നിരോധന നിയമപ്രകാരം കേസ് രജിസ്റ്റര്‍ ചെയ്ത പോലിസ് പ്രദേശവാസികളായ എട്ടു ബാലന്മാരെ കസ്റ്റഡിയിലെടുക്കുകയായിരുന്നു.

......................................................................................................................
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.