|    Jan 17 Tue, 2017 8:35 pm
FLASH NEWS

നായകളെ കൊല്ലുന്നവരെ കാപ്പ ചുമത്തി ജയിലിലാക്കണമെന്ന് ജസ്റ്റിസ് കെ. നാരായണക്കുറുപ്പ്

Published : 19th September 2016 | Posted By: G.A.G

justice-narayanakurup

കൊച്ചി: മനുഷ്യനുള്ള എല്ലാ അവകാശങ്ങളും നായകള്‍ക്കും ഉണ്ടെന്നും നായകളെ കൊല്ലുന്നവരെ കാപ്പ ചുമത്തി ജയിലിലടക്കണമെന്നും പോലീസ് കംപ്ലയിന്റ്‌സ് അഥോറിറ്റി ചെയര്‍മാന്‍ ജസ്റ്റിസ് കെ. നാരായണകുറുപ്പ്. ഇടപ്പള്ളിയില്‍ ഇന്ത്യ യുണൈറ്റസ് ഫോര്‍ ആനിമല്‍സ് സംഘടിപ്പിച്ച ചടങ്ങ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. മൃഗങ്ങളുടെ അവകാശങ്ങള്‍ക്കുവേണ്ടി പ്രവര്‍ത്തിക്കുന്ന ജോണി വി ജോണ്‍, രഞ്ജിനി ഹരിദാസ് തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തിരുന്നു.
മനുഷ്യനുള്ള എല്ലാ അവകാശങ്ങളും നായകള്‍ക്കും മറ്റെല്ലാ മൃഗങ്ങള്‍ക്കും ഉണ്ട്. കൊലയ്ക്കുള്ള ശിക്ഷയും അതു പോലെതന്നെ വേണം. നായകളെ കൊല്ലുന്നത് ചിലര്‍ക്ക് ഒരു വിനോദം പോലെയാണ്. തനിക്ക് ബുദ്ധിമുട്ടാണെന്നു തോന്നിയതിനെയെല്ലാം കൊന്നൊടുക്കിയ ഹിറ്റ്‌ലറെ ഇത്തരക്കാര്‍ ഓര്‍ക്കണം. തടവ് ശിക്ഷ ലഭിക്കാവുന്ന കുറ്റമാണിത്. അങ്ങോട്ട് ഉപദ്രവിക്കാതെ ഒന്നും ചെയ്യാത്തവരാണു നായകള്‍. നായകളുടെ വന്ധ്യംകരണത്തിനായി വലിയൊരു തുക സര്‍ക്കാര്‍ അനുവദിക്കുന്നുണ്ട്. ഈ പണം എങ്ങോട്ടാണ് പോകുന്നതെന്ന് പരിശോധിക്കേണ്ടതുണ്ട്. നമ്മള്‍ ഹിറ്റ്‌ലറാകാന്‍ പാടില്ല. നായകളെകൊല്ലാന്‍ ആരാണു മനുഷ്യര്‍ക്ക് അധികാരം നല്‍കിയതെന്നും അദ്ദേഹം ചോദിച്ചു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 1,152 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക