|    Dec 14 Fri, 2018 3:17 pm
FLASH NEWS
Home   >  Todays Paper  >  Page 5  >  

നാമജപ പ്രതിഷേധം: 100 പേര്‍ക്കെതിരേ കേസ്

Published : 24th November 2018 | Posted By: kasim kzm

ശബരിമല: കഴിഞ്ഞ രാത്രി സന്നിധാനത്ത് നാമജപ പ്രതിഷേധം നടത്തിയവര്‍ക്കെതിരേ പോലിസ് കേസെടുത്തു. നാമജപത്തിന് നേതൃത്വം നല്‍കിയ നാലുപേര്‍ ഉള്‍പ്പടെ കണ്ടാലറിയാവുന്ന 100 പേര്‍ക്കെതിരെയാണ് കേസെടുത്തത്. നിരോധനാജ്ഞാ ലംഘനം ഉള്‍പ്പെടെ അഞ്ചു വകുപ്പുകള്‍ ചുമത്തിയാണ് കേസ് രജിസ്റ്റര്‍ ചെയ്തത്.
വ്യാഴാഴ്ച രാത്രി സന്നിധാനത്തെ വടക്കേനട ഭാഗത്തേക്ക് നാമജപവുമായി ഒരുകൂട്ടര്‍ എത്തിയിരുന്നു. വടക്കേനടയില്‍ പോലിസ് ഇവരെ തടഞ്ഞതോടെ 15 മിനിറ്റോളം ഇവിടെ കൂടിനിന്ന് നാമജപം നടത്തി. ബിജെപി സംസ്ഥാന കമ്മിറ്റിയംഗമായ ബി രാധാകൃഷ്ണമേനോന്‍ ഉള്‍പ്പെടെയുള്ളവര്‍ പങ്കെടുത്ത നാമജപ കൂട്ടായ്മ നട അടച്ചതോടെ പിരിഞ്ഞുപോയിരുന്നു. ഈ സംഭവത്തിലാണ് പോലിസ് കേസെടുത്തത്. മുമ്പ് സന്നിധാനത്ത്— നടന്ന അക്രമസംഭവങ്ങളില്‍ ഉള്‍പ്പെട്ടവരും ഈ പ്രതിഷേധത്തില്‍ പങ്കെടുത്തതായി പോലിസിനു സൂചന ലഭിച്ചിരുന്നു. ജില്ലാ കലക്ടര്‍ പി ബി നൂഹ് വ്യാഴാഴ്ച രാത്രി ഇറക്കിയ നിരോധനാജ്ഞ ഉത്തരവില്‍ തീര്‍ത്ഥാടകര്‍ക്ക് ശരണം വിളിക്കുന്നതിനോ കൂട്ടം ചേരുന്നതിനോ തടസ്സമില്ലെന്ന് വ്യക്തമാക്കിയിരുന്നു.
എന്നാല്‍, ഈ ഉത്തരവ് 12 മണിക്ക് ശേഷമാണ് പ്രാബല്യത്തില്‍ വന്നതെന്നും പഴയ ഉത്തരവ് പ്രകാരമാണ് കേസെന്നുമാണ് പോലിസ് നിലപാട്. കഴിഞ്ഞദിവസം കേന്ദ്രമന്ത്രി പൊന്‍ രാധാകൃഷ്ണനും വി മുരളീധരന്‍ എംപിയും പങ്കെടുത്ത നാമജപ കൂട്ടായ്മയ്‌ക്കെതിരേ കേസ് എടുത്തിരുന്നില്ല. നാമജപത്തില്‍ പങ്കെടുക്കുന്നവരുടെ ക്രിമിനല്‍ പശ്ചാത്തലംകൂടി നോക്കിയാണ് നടപടിയെന്നാണ് പോലിസ് പറയുന്നത്. ശബരിമല സ്—ത്രീപ്രവേശന വിഷയത്തില്‍ സാമൂഹികമാധ്യമങ്ങളിലൂടെ അക്രമത്തിന് ആഹ്വാനം ചെയ്ത 40 പേര്‍ക്കെതിരെയും പോലിസ്—കേസെടുത്തിരുന്നു. അതേസമയം, ശബരിമലയിലും സന്നിധാനത്തും ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങളില്‍ ഇളവുവരുത്തിയതോടെ തീര്‍ത്ഥാടകരുടെ വരവില്‍ നേരിയ വര്‍ധനവുണ്ടായി. കഴിഞ്ഞദിവസം മുതലാണ് പോലിസ് നിയന്ത്രണങ്ങളില്‍ ഇളവുവരുത്തിയത്.
മുന്‍ദിവസങ്ങളില്‍ ശരാശരി 30,000 പേരാണ് എത്തിയിരു ന്നതെങ്കില്‍ ഇന്നലെ ഉച്ചയോടെ ഈ എണ്ണം മറികടന്നു. സംഘര്‍ഷഭീതിയും നിയന്ത്രണങ്ങളും ഒഴിഞ്ഞതോടെയാണ് മലയാളികള്‍ ഉള്‍പ്പടെയുള്ളവര്‍ കൂടുതലായി എത്തിത്തുടങ്ങിയത്. രാത്രിയും പകലുമുള്ള നിയന്ത്രണങ്ങള്‍ മാറ്റി നിലയ്ക്കല്‍, പമ്പ എന്നിവിടങ്ങളില്‍ നിന്ന് തീര്‍ത്ഥാടകരെ കയറ്റിവിടുന്നുണ്ട്. നടപ്പന്തലില്‍ ഉറങ്ങാനാവാത്തതും വാവര് നടയ്ക്ക് മുന്നില്‍ വിരിവയ്ക്കാനാവാത്തതുമാണ് ഏക നിയന്ത്രണം. നാമജപ കൂട്ടായ്മകളുണ്ടെങ്കിലും പോലിസ് ഇടപെടലുകള്‍ ഉള്ളതിനാല്‍ സന്നിധാനം ശാന്തമാണ്.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss