|    Sep 19 Wed, 2018 2:15 pm
FLASH NEWS
Home   >  Kerala   >  

നാപ്കിന്‍ ആവശ്യപ്പെട്ടപ്പോള്‍ ‘കോണ്ടം എടുക്കട്ടേ’യെന്ന്; ആര്‍എസ്എസ് പ്രവര്‍ത്തകനെതിരേ വ്യാപക പ്രതിഷേധം

Published : 19th August 2018 | Posted By: afsal ph

ദുരിതാശ്വാസ പ്രവര്‍ത്തകര്‍ നാപ്കിന്‍ എത്തിച്ചു നല്‍കാന്‍ അഭ്യര്‍ത്ഥിച്ച് ഫേസ് ബുക്കില്‍ ഇട്ട പോസ്റ്റിന് താഴെ പരിഹസിച്ച് റിപ്ലേ ഇട്ട ആര്‍എസ്എസ് പ്രവര്‍ത്തകനെതിരേ പ്രതിഷേധം ശക്തം. നാപ്കിന്‍ ആവശ്യപ്പെട്ടുകൊണ്ടുള്ള പോസ്റ്റിന് താഴെ ‘കുറച്ച് കോണ്ടം കൂടി ആയാലോ’ എന്നാണ് കോഴിക്കോട് നരിക്കുനി സ്വദേശിയായ രാഹുല്‍ സി പുത്തലത്ത് എന്ന സംഘപരിവാര്‍ പ്രവര്‍ത്തകന്റെ മറുപടി. എല്ലാവരും ദുരിതം അനുഭവിക്കുകയാണെന്നും ആര്‍ത്തവ അവസ്ഥയിലുള്ള സ്ത്രീകള്‍ക്ക് ഇത് നരകയാതന ആണെന്നുമുള്ള ഒരു കമന്റിനു താഴെയാണ് ഇയാളുടെ പരിഹാസം.
കേരളമാകെ പ്രളയത്തില്‍ മുങ്ങി ദുരിതം അനുഭവിക്കുമ്പോള്‍ മസ്‌കറ്റിലിരുന്നാണ് ഇയാള്‍ ഇത്തരം കമന്റിട്ട് രസിക്കുന്നത്. മസ്‌കറ്റിലെ ലുലുവിലെ ജീവനക്കാരനാണ് ഇയാള്‍. പോസ്റ്റ് വിവാദമായതോടെ നടപടി ഭയന്ന് ഫേസ്ബുക്ക് വീഡിയോയിലൂടെ മാപ്പ് ചോദിച്ച് രാഹുല്‍ രംഗത്തെത്തി. താന്‍ ചെയ്തത് ഇത്രയും വലിയൊരു തെറ്റാണെന്ന് അറിയില്ലായിരുന്നുവെന്നാണ് ഇയാളുടെ വാദം. താന്‍ സ്വബോധത്തോടെ ആയിരുന്നില്ല അങ്ങനെയൊരു കമന്റ് ഇട്ടതെന്നും മദ്യത്തിന്റെ ലഹരിയില്‍ ആയിരുന്നുവെന്നുമാണ് രാഹുല്‍ പറയുന്നു.
എന്നാല്‍ ഇയാളെ ലുലുവില്‍ നിന്ന് പുറത്താക്കണമെന്നാവശ്യപ്പെട്ട് നൂറുകണക്കിന് പേര്‍ രംഗത്തെത്തി. വനിതാ ആക്ടിവിസ്റ്റുകളടക്കം നൂറുകണക്കിന് പേരാണ് ഇയാളുടെ കമ്മന്റ് പോസ്റ്റ് ചെയ്ത് ലുലു അധികൃതരോട് നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ടത്.
ഇതിനിടെ, പരാമര്‍ശം വിവാദമായതോടെ വി ഇയാളെ ലുലുവില്‍ നിന്ന് പുറത്താക്കിയെന്നുള്ള വിവരങ്ങളും പുറത്തുവരുന്നുണ്ട്. കേരളമാകെ പ്രളയ ദുരിതത്തില്‍ കഴിയുമ്പോള്‍ നിരവധി ആര്‍എസ്എസ് പ്രവര്‍ത്തകരാണ് വിദ്വേഷ പ്രചരണങ്ങളും പരിഹാസവുമായി രംഗത്തെത്തുന്നത്. കേരളത്തിലെ ആര്‍എസ്എസ് നേതാവായ ടി ജി മോഹന്‍ദാസാണ് ഇതിന്റെ മുന്‍നിരയില്‍. കേരളം നഷ്ടപരിഹാരം ആവശ്യപ്പെട്ടതില്‍ അടക്കം പരിഹാസനിലപാടുകളുമായാണ് ടി ജി മോഹന്‍ദാസ് രംഗത്തെത്തിയത്.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss