|    Feb 26 Sun, 2017 11:38 am
FLASH NEWS

നാദ ചുഴലിക്കാറ്റ്: തമിഴ്‌നാട് തീരത്ത് കനത്ത മഴ

Published : 2nd December 2016 | Posted By: SMR

ചെന്നൈ: നാദ ചുഴലിക്കാറ്റിനെ തുടര്‍ന്ന് ചെന്നൈ, കടലൂര്‍ അടക്കമുള്ള തമിഴ്‌നാട് തീരങ്ങളില്‍ ഇന്നലെ കനത്ത മഴ പെയ്തു. 270 കിലോമീറ്റര്‍ നീങ്ങി പുതുച്ചേരിയുടെ തെക്കുകിഴക്കന്‍ തീരത്തെത്തിയ നാദ ദുര്‍ബലമാകുമെന്നാണ് കാലാവസ്ഥാ കേന്ദ്രം കരുതുന്നത്. ചുഴലിക്കാറ്റ് വെള്ളിയാഴ്ച രാവിലെയോടെ വേദാരണ്യത്തിനും പുതുച്ചേരിക്കുമിടയിലേക്കു നീങ്ങാന്‍ സാധ്യതയുണ്ട്. അടുത്ത ദിവസം തമിഴ്‌നാട്ടിലും പുതുച്ചേരിയിലും കനത്ത മഴ പെയ്‌തേക്കും. ചെന്നൈ, തിരുവള്ളുവര്‍, കാഞ്ചീപുരം, കടലൂര്‍, നാഗപട്ടണം ജില്ലകളിലും വില്ലുപുരം ജില്ലയിലെ മാരക്കാനം, വണ്ണൂര്‍ താലൂക്കുകളിലും പുതുച്ചേരിയിലും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് രണ്ടു ദിവസം അവധി നല്‍കി. ആന്ധ്ര തീരത്ത് 45 മുതല്‍ 50 കിലോമീറ്റര്‍ വേഗത്തില്‍ കാറ്റടിക്കുമെന്ന് ചുഴലിക്കാറ്റ് മുന്നറിയിപ്പുകേന്ദ്രം വക്താവ് പറഞ്ഞു. മല്‍സ്യത്തൊഴിലാളികളോട് കടലില്‍ പോകരുതെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. വ്യാഴാഴ്ച വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി നല്‍കിയിരുന്നു. കന്യാകുമാരിയിലും മഞ്ഞുമൂടിയ കാലാവസ്ഥയാണ്. വിവേകാനന്ദപ്പാറയിലേക്കും തിരുവള്ളൂരിലേക്കുമുള്ള ബോട്ട് യാത്ര റദ്ദാക്കി. കടലൂരിലും പുതുച്ചേരിയിലും ദുരന്തനിവാരണ സേന സ്ഥിതിഗതികള്‍ നിരീക്ഷിച്ചുവരുകയാണ്.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 11 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day