|    Jan 25 Wed, 2017 7:02 am
FLASH NEWS
Home   >  Pravasi  >  Gulf  >  

നാദിര്‍ ഉപരി പഠനത്തിനായി മലേസ്യയില്‍

Published : 15th August 2016 | Posted By: SMR

ദോഹ: ഖത്തര്‍ മ്യൂസിക് അക്കാദമി അംബാസഡറും പ്രശസ്ത ബ്രിട്ടീഷ് ഗായകന്‍ സാമി യൂസുഫിന്റെ സംഘാംഗവുമായ നാദിര്‍ അബ്ദുല്‍ സലാം ഉപരി പഠനത്തിനായി മലേസ്യയിലേക്ക് ചേക്കേറുന്നു. എംഇഎസ് ഇന്ത്യന്‍ സ്‌കൂളില്‍ നിന്നു പ്ലസ് ടൂ കഴിഞ്ഞശേഷം കഴിഞ്ഞ 8 മാസമായി ഖത്തറിലെ പ്രശസ്ത അറബ് ഓഡിയോ റെക്കോഡിങ് സ്ഥാപനമായ അലി അബ്ദുല്‍ സത്താര്‍ സ്റ്റുഡിയോവില്‍ സൗണ്ട് എഞ്ചിനീയര്‍ ആയി സേവനം അനുഷ്ടിക്കുകയാണ് നാദിര്‍.
‘ഷെല്ല’ എന്ന പേരില്‍ അറിയപ്പെടുന്ന അറബ് പരമ്പരാഗത ഗാനങ്ങള്‍ റെക്കോഡ് ചെയ്യുവാന്‍ സാമര്‍ഥ്യം തെളിയിച്ച് വളരെ പെട്ടെന്ന് തന്നെ സ്റ്റുഡിയോ അംഗീകാരം നേടിയെടുക്കാന്‍ നാദിറിന് സാധിച്ചു.
തുടര്‍ന്ന് സ്വതന്ത്രമായി റെക്കോഡിങ്ങും ‘ഷെല്ല’ ഗാനങ്ങളുടെ അറബ് ഓര്‍ക്കസ്‌ട്രേഷനും ചെയ്തു വരികയാണ്.
ലബ്‌നാന്‍ ആസ്ഥാനമായി ദുബയ് ടെലിവിഷന്‍ നടത്തിയ ഫന്നാനുല്‍ അറബ് സംഗീത മല്‍സരത്തില്‍ കാണിച്ച മികച്ച പ്രകടനമാണ് ഖത്തറിന്റെ ആസ്ഥാന ഗായകന്‍ അലി അബ്ദുല്‍ സത്താര്‍ തന്റെ സ്റ്റുഡിയോയില്‍  ട്രെയ്‌നിങ് കൊടുത്തു കൊണ്ട് നാദിറിനെ സൗണ്ട് എഞ്ചിനീയര്‍ ആയി നിയമിക്കാന്‍ കാരണമായത്.
ഉപരി പഠനത്തിന് സ്റ്റുഡിയോ എഞ്ചിനീയറിങ് ‘റെക്കോഡിങ് ആര്‍ട്‌സ് ‘തിരഞ്ഞെടുക്കുവാന്‍ ഇത് പ്രചോദനം നല്‍കി. മലേസ്യയിലെ പ്രശസ്തമായ ലിംകോക്വിങ് യൂണിവേഴ്‌സിറ്റിയാണ് 3 വര്‍ഷത്തെ ഡിഗ്രി കോഴ്‌സിന് നാദിറിന് പ്രവേശനം നല്‍കിയിരിക്കുന്നത്. നാദിറിന്റെ കഴിവ് തിരിച്ചറിഞ്ഞ യൂനിവേഴ്‌സിറ്റി സ്‌കോളര്‍ഷിപ്പും വാഗ്ദാനം ചെയ്തിട്ടുണ്ട്. ഇനി മലേസ്യന്‍ ഗാനങ്ങളില്‍ തന്റെ കഴിവ് തെളിയിക്കുക എന്നതും നാദിറിന്റെ ലക്ഷ്യമാണ്.
സാമി യൂസുഫിനൊപ്പമുള്ള സംഗീത ആല്‍ബം ഉടന്‍ പുറത്തിറങ്ങാനിരിക്കുകയാണ്.
സംഗീത രംഗത്തെ തന്റെ വളര്‍ച്ചക്ക് സര്‍വ്വ വിധ പ്രോല്‍സാഹനങ്ങളും നല്‍കിയ ഖത്തറിനോടും സ്ഥാപനങ്ങളോടും പ്രവാസി സമൂഹത്തോടും തന്റെ വളര്‍ച്ചയില്‍ എല്ലാ പിന്തുണയും നല്‍കിയ മാധ്യമങ്ങളോടും നന്ദിയും കടപ്പാടും അറിയിച്ചു കൊണ്ടാണ് നാദിര്‍ മലേസ്യയിലേക്ക് തിരിക്കുന്നത്.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 140 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക