|    Jul 23 Mon, 2018 1:04 pm
FLASH NEWS
Home   >  Todays Paper  >  Page 4  >  

നാദിര്‍ഷ പ്രതിയാണോയെന്ന് വിഐപി പറയട്ടെ: പള്‍സര്‍ സുനി

Published : 9th September 2017 | Posted By: fsq

 

കൊച്ചി: നടിയെ തട്ടിക്കൊണ്ടുപോയി ആക്രമിച്ച കേസില്‍ നാദിര്‍ഷ പ്രതിയാണോയെന്നു വിഐപി പറയട്ടേയെന്നു മുഖ്യ പ്രതി പള്‍സര്‍ സുനി. 2011ല്‍ മുതിര്‍ന്ന നടിയെ തട്ടിക്കൊണ്ടുപോവാന്‍ ശ്രമിച്ചെന്ന കേസിലെ റിമാന്‍ഡ് കാലാവധി അവസാനിച്ചതിനെ തുടര്‍ന്ന് എറണാകുളം സിജെഎം കോടതിയില്‍ ഹാജരാക്കിയപ്പോള്‍ മാധ്യമങ്ങളുടെ ചോദ്യങ്ങള്‍ക്കു മറുപടിപറയുകയായിരുന്നു സുനി. വിഐപി പറഞ്ഞില്ലെങ്കില്‍ താന്‍ വിചാരണ കോടതിയില്‍ പറയുമെന്നും സുനി പറഞ്ഞു. നടിയെ ആക്രമിച്ച കേസില്‍ ദിലീപിന്റെ സുഹൃത്തുകൂടിയായ നാദിര്‍ഷയെ ചോദ്യംചെയ്യാന്‍ പോലിസ് വീണ്ടും നീക്കം നടത്തുന്നതിനിടെയാണ് സുനിയുടെ പ്രതികരണം.അതേസമയം, സുനിയുടെ റിമാന്‍ഡ് കാലാവധി ഈ മാസം 22വരെ കോടതി നീട്ടി. കേസില്‍ ജാമ്യാപേക്ഷയും ഇന്നലെ സുനി കോടതിയില്‍ സമര്‍പ്പിച്ചു. വിയ്യൂര്‍ ജയിലില്‍നിന്നു തന്നെ കാക്കനാട്ടെ ജയിലിലേക്കോ ആലുവ സബ് ജയിലിലേക്കോ മാറ്റണമെന്നും സുനി കോടതിയില്‍ ആവശ്യപ്പെട്ടു. വിയ്യൂര്‍ ജയിലില്‍ വേണ്ടത്ര സൗകര്യമില്ലെന്നാണു സുനിയുടെ വാദം. സുനിയുടെ ജാമ്യാപേക്ഷയും ജയില്‍ മാറ്റണമെന്ന അപേക്ഷയും ഈ മാസം 14ന് കോടതി പരിഗണിക്കും. വൈദ്യസഹായം പോലും വിയ്യൂര്‍ ജയിലില്‍ ലഭ്യമല്ലെന്നും അതിനാലാണു കോടതിയോട് ജയില്‍ മാറ്റം ആവശ്യപ്പെട്ടതെന്നും സുനിയുടെ അഭിഭാഷകന്‍ അഡ്വ. ബി എ ആളൂര്‍ പറഞ്ഞു. യുവനടിയെ തട്ടിക്കൊണ്ടുപോയി ആക്രമിച്ച കേസില്‍ തന്റെ രഹസ്യമൊഴി രേഖപ്പെടുത്തണമെന്നഭ്യര്‍ഥിച്ചുകൊണ്ട് അങ്കമാലി കോടതിയില്‍ സുനി വീണ്ടും അപേക്ഷ നല്‍കുമെന്നും  ആളൂര്‍ പറഞ്ഞു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss