|    Aug 23 Wed, 2017 6:21 am
FLASH NEWS
Home   >  Todays Paper  >  Page 4  >  

നാദിര്‍ഷയുടെ സഹോദരനില്‍ നിന്നും മൊഴിയെടുത്തു

Published : 6th August 2017 | Posted By: fsq

 

കൊച്ചി: നടി അക്രമിക്കപ്പെട്ട കേസ് അന്വേഷിക്കുന്ന സംഘം സംവിധായകന്‍ നാദിര്‍ഷയുടെ സഹോദരനും ഗായകനുമായ സമദ്, മറ്റൊരു ഗായകന്‍ നസീര്‍ എന്നിവരില്‍ നിന്നും മൊഴിയെടുത്തു. ഇന്നലെ ഉച്ചയ്ക്കു പന്ത്രണ്ടോടെ ആലുവ പോലിസ് ക്ലബ്ബിലേക്ക് വിളിച്ചുവരുത്തിയാണ് ഇവരുടെ മൊഴിയെടുത്തത്.  ഒരുമണിക്കുറോളം മൊഴിയെടുത്ത ശേഷം ഇരുവരെയും വിട്ടയച്ചു. ആദ്യഘട്ടത്തില്‍ ദിലീപിനെയും നാദിര്‍ഷയെയും പതിമൂന്നു മണിക്കൂര്‍ ചോദ്യം ചെയ്തിരുന്നു. അന്ന്് രാത്രിയോടെ സമദ് ആലുവ പോലിസ് ക്ലബ്ബില്‍ എത്തിയിരുന്നു.കഴിഞ്ഞ  ദിവസം ദിലീപിന്റെയും മുന്‍ ഭാര്യ മഞ്ജുവിന്റെയും ബന്ധുക്കള്‍ അടക്കമുള്ളവരെ മൊഴിയെടുക്കാന്‍ പോലിസ് വിളിപ്പിച്ചിരുന്നു. മഞ്ജുവിന്റെ സഹോദരന്‍ മധു വാര്യര്‍, ദിലീപിന്റെ സഹോദരീ ഭര്‍ത്താവ് എന്നിവര്‍ ഉള്‍പ്പെടെയുള്ളവരില്‍നിന്നാണ് മൊഴിയെടുത്തത്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക