|    Oct 22 Mon, 2018 2:01 pm
FLASH NEWS
Home   >  Todays Paper  >  Page 4  >  

നാദിര്‍ഷയുടെ മൂന്‍കൂര്‍ ജാമ്യഹരജി 13ലേക്കു മാറ്റി

Published : 9th September 2017 | Posted By: fsq

 

കൊച്ചി: നടിയെ തട്ടിക്കൊണ്ടുപോയി ആക്രമിച്ചതുമായി ബന്ധപ്പെട്ട കേസില്‍ സംവിധായകന്‍ നാദിര്‍ഷയുടെ മുന്‍കൂര്‍ ജാമ്യഹരജി പരിഗണിക്കുന്നത് ഹൈക്കോടതി ഈ മാസം 13ലേക്കു മാറ്റി. നാദിര്‍ഷയുടെ ജാമ്യ ഹരജിയില്‍ സര്‍ക്കാര്‍ നിലപാട് അറിയുന്നതിനാണു മാറ്റിയത്. കേസുമായി ബന്ധപ്പെട്ട് ഇതുവരെ പലതവണ ചോദ്യംചെയ്തിട്ടും തനിക്കെതിരേ തെളിവ് ലഭിക്കാത്ത സാഹചര്യത്തില്‍ അറസ്റ്റ് ചെയ്ത് ജയിലിലടച്ചു തെളിവുണ്ടാക്കാന്‍ ശ്രമം നടത്തുമെന്നതടക്കം ചൂണ്ടിക്കാട്ടിയാണ് നാദിര്‍ഷ മുന്‍കൂര്‍ ജാമ്യഹരജി നല്‍കിയിട്ടുള്ളത്. ഇതുവരെ അന്വേഷണവുമായി പൂര്‍ണമായും സഹകരിച്ചിട്ടുണ്ട്.  ആരോപണങ്ങളുമായി ബന്ധപ്പെട്ടു തനിക്ക് ഒരു ബന്ധവുമില്ലെന്നും നാദിര്‍ഷ ഹരജിയില്‍ വ്യക്തമാക്കുന്നു. തെളിവുണ്ടാക്കാന്‍ അറസ്റ്റ് ചെയ്ത് ജയിലിലിട്ട് സമ്മര്‍ദം ചെലുത്തുമെന്ന് ഭയമുള്ളതിനാല്‍ അറസ്റ്റ് തടയണമെന്നും നാദിര്‍ഷ മൂന്‍കൂര്‍ ജാമ്യഹരജിയില്‍ അഭ്യര്‍ഥിക്കന്നു. അറസ്റ്റുണ്ടായാല്‍ ജാമ്യത്തില്‍ വിടാന്‍ ഉത്തരവിടണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss