|    Jul 20 Fri, 2018 5:42 pm
FLASH NEWS
Home   >  Todays Paper  >  Page 4  >  

നാദിര്‍ഷയുടെ മുന്‍കൂര്‍ ജാമ്യ ഹരജി ഇന്നു പരിഗണിക്കും

Published : 13th September 2017 | Posted By: fsq

 

കൊച്ചി: നടിയെ തട്ടിക്കൊണ്ടു പോയി അക്രമിച്ച കേസില്‍ സംവിധായകന്‍ നാദിര്‍ഷയുടെ മു ന്‍കൂര്‍ ജാമ്യഹരജി ഇന്ന് ഹൈക്കോടതി പരിഗണിക്കും. ഈ മാസം ഏഴിന് നല്‍കിയ നാദിര്‍ഷയുടെ മുന്‍കൂര്‍ ജാമ്യ ഹരജി പിറ്റേ ദിവസം അവധിക്കാല ബെഞ്ചിന്റെ പരിഗണനയ്‌ക്കെത്തിയെങ്കിലും 13ന് പരിഗണിക്കാന്‍ മാറ്റുകയായിരുന്നു. ജാമ്യ ഹരജികള്‍ പരിഗണിക്കുന്ന സ്ഥിരം ബെഞ്ച് മുമ്പാകെയാണ് ഇന്ന് ഹരജി പരിഗണനയ്‌ക്കെത്തുക. തന്നെ അറസ്റ്റ് ചെയ്ത് ജയിലിലടച്ച് തെളിവുണ്ടാക്കാന്‍ ശ്രമം നടക്കുകയാണെന്നടക്കം ആരോപിച്ചാണ് നാദിര്‍ഷ മുന്‍കൂര്‍ ജാമ്യ ഹരജി നല്‍കിയിട്ടുള്ളത്. തെറ്റായ മൊഴി നല്‍കാന്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ തന്റെ മേല്‍ സമ്മര്‍ദം ചെലുത്തുകയാണെന്ന് ഹരജിയില്‍ പറയുന്നു. മാനസികമായ സമ്മര്‍ദം മൂലം ആശുപത്രിയില്‍ ചികില്‍സ തേടേണ്ടിവന്നതായും നാദിര്‍ഷ പറയുന്നു. അതേസമയം, ദിലീപിന്റെ ജാമ്യ ഹരജി ഈയാഴ്ച തന്നെ നല്‍കാന്‍ ഉദ്ദേശിച്ചിട്ടുണ്ടെങ്കിലും ഇന്നുണ്ടാവില്ലെന്നാണ് സൂചന. ദിലീപ് ജുഡീഷ്യല്‍ കസ്റ്റഡിയില്‍ 60 ദിവസം പൂര്‍ത്തിയാക്കിയെങ്കിലും നാദിര്‍ഷയുടെ മുന്‍കൂര്‍ ജാമ്യ ഹരജി പരിഗണിക്കുന്ന സാഹചര്യത്തിലാണ് ഇന്ന് ജാമ്യ ഹരജി നല്‍കേണ്ടതില്ലെന്ന് ദിലീപിന്റെ അഭിഭാഷകര്‍ തീരുമാനിച്ചതെന്നാണ് അറിയുന്നത്. പള്‍സര്‍ സുനിക്ക് നാദിര്‍ഷ മുഖേന പണം കൈമാറിയെന്നതടക്കമുള്ള ആരോപണങ്ങള്‍ പ്രോസിക്യൂഷന്‍ ഇന്ന് കോടതിയെ അറിയിക്കാന്‍ സാധ്യതയുണ്ട്. നാദിര്‍ഷക്ക് ജാമ്യം നല്‍കുന്നത് തടയാന്‍ പ്രോസിക്യൂഷന്‍ ഉന്നയിക്കുന്ന വാദമുഖങ്ങള്‍ കൂടി പഠിച്ച ശേഷമാവും ദിലീപിന്റെ ജാമ്യഹരജി സമര്‍പ്പിക്കുക.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss