|    Oct 16 Tue, 2018 3:38 am
FLASH NEWS
Home   >  Kerala   >  

നാദിര്‍ഷക്കെതിരേ സുനിയുടെ മൊഴി

Published : 12th September 2017 | Posted By: shadina sdna

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ നാദിര്‍ഷായെ കുടുക്കി പള്‍സര്‍ സുനിയുടെ മൊഴി. നടിയെ ആക്രമിക്കുന്നതിന് മുമ്പ് സംവിധായകനും നടനുമായ നാദിര്‍ഷയില്‍ നിന്ന് ദിലീപ് പറഞ്ഞിട്ട് പണം വാങ്ങിയതായി പള്‍സര്‍ സുനി പോലിസിന് മൊഴി നല്‍കി. തൊടുപുഴയിലെ സിനിമാ സെറ്റിലെത്തി 25,000 രൂപ വാങ്ങിയതായാണ് സുനിയുടെ മൊഴി.
നാദിര്‍ഷ സംവിധാനം ചെയ്ത ‘കട്ടപ്പനയിലെ ഋത്വിക് റോഷന്‍’ എന്ന സിനിമയുടെ ചിത്രീകരണ വേളയില്‍ തൊടുപുഴയിലെ സെറ്റിലെത്തി പണം വാങ്ങിയതായാണ് പള്‍സര്‍ സുനിയുടെ മൊഴി. സുനി തൊടുപുഴയിലെത്തിയതിന് മൊബൈല്‍ ടവര്‍ ലൊക്കേഷന്‍ തെളിവും പോലിസ് ശേഖരിച്ചിട്ടുണ്ട്. പണം വാങ്ങിയോ എന്ന കാര്യം സ്ഥിരീകരിക്കുന്നതിന് വേണ്ടിയാണ് നാദിര്‍ഷയെ ചോദ്യം ചെയ്യാന്‍ അന്വേഷണ സംഘം ശ്രമിക്കുന്നത്. കട്ടപ്പനയിലെ ഋത്വിക് റോഷന്‍ എന്ന ചിത്രത്തിന്റെ പ്രൊഡ്യൂസര്‍മാരില്‍ ഒരാളാണ് ദിലീപ്.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss