|    Mar 29 Wed, 2017 10:34 pm
FLASH NEWS

നാദാപുരത്ത് വെട്ടേറ്റ ലീഗ് പ്രവര്‍ത്തകന്‍ മരിച്ചു

Published : 12th August 2016 | Posted By: Navas Ali kn

IMG-20160812-WA0015നാദാപുരത്ത് വെട്ടേറ്റ ലീഗ് പ്രവര്‍ത്തകന്‍ മരിച്ചു. നാദാപുരം തൂണേരി ഷിബിന്‍ വധക്കേസില്‍ കോടതി വെറുതെവിട്ട അസ്്‌ലമാണ് മരിച്ചത്. നാദാപുരത്തുവെച്ച്് വെട്ടേറ്റ ഇയാള്‍ കോഴിക്കോട് മെഡിക്കല്‍ കോളെജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. അക്രമത്തിനു പിന്നില്‍ സിപിഎം ആണെന്ന് മുസ്്‌ലിം ലീഗ് ആരോപിച്ചു.
തൂണേരിയില്‍ ഒന്നര വര്‍ഷം മുമ്പാണ് ഡിവൈഎഫ്‌ഐ പ്രവര്‍ത്തകന്‍ ഷിബിന്‍ വെട്ടേറ്റുമരിച്ചത്. കേസിലെ മുഴുവന്‍ പ്രതികളെയും വെറുതെ വിട്ടുകൊണ്ട് കോടതി ഉത്തരവിട്ടിരുന്നു. ലീഗ് പ്രവര്‍ത്തകരാണ് പ്രതികളെല്ലാവരും. ഏറെ കോളിളക്കമുണ്ടാക്കിയ ഷബിന്‍ വധക്കേസ് ശരിയായി നടത്തുന്നതില്‍ സിപിഎമ്മിനു വീഴ്ച പറ്റിയതായി പല കോണുകളില്‍ നിന്നും ആക്ഷേപം ഉയര്‍ന്നിരുന്നു. മുസ്‌ലിംലീഗിന്റെ പ്രാദേശിക നേതാക്കളടക്കം 18 പേരാണ് പ്രതിപ്പട്ടികയിലുണ്ടായിരുന്നത്. ഷിബിന്‍ വധത്തോടനുബന്ധിച്ച് വ്യാപകമായ അക്രമസംഭവങ്ങളാണ് തൂണേരിയില്‍ അരങ്ങേറിയത്. ഒരു പ്രത്യേക സമുദായത്തില്‍പ്പെട്ടവരുടെ നിരവധി വീടുകളും സ്ഥാപനങ്ങളും അക്രമിക്കപ്പെടുകയും വ്യാപകമായ തോതില്‍ കൊള്ളയും മോഷണവും അരങ്ങേറുകയും ചെയ്തു. ഗൃഹനാഥന്മാരില്ലാത്ത വീടുകളില്‍ അതിക്രമിച്ചു കയറി അക്രമിസംഘം വീട്ടുപകരണങ്ങളും ഫര്‍ണിച്ചറുകളും മറ്റും തീയിട്ടു നശിപ്പിക്കുകയായിരുന്നു. കോടികളുടെ നാശനഷ്ടമാണ് ഇതുവഴി ഉണ്ടായത്. ഷിബിന്‍ വധക്കേസില്‍ കോടതി വെറുതെവിട്ട പ്രതിയെ വെട്ടിക്കൊന്നതോടെ നാദാപുരം വീണ്ടും രാഷ്ട്രീയ സംഘര്‍ഷത്തിലേക്ക് നീങ്ങുകയാണെന്ന ആശങ്ക ഉയര്‍ന്നിട്ടുണ്ട്.

thanur-inner                            
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day