|    May 21 Mon, 2018 7:57 pm
FLASH NEWS
Home   >  Kerala   >  

നാദാപുരത്ത് പബ്ലിക്ക് ലൈബ്രറി തീയിട്ടു നശിപ്പിച്ചു

Published : 11th June 2017 | Posted By: mi.ptk

വടകര:  കോഴിക്കോട് നാദാപുരത്ത് പബ്ലിക്ക് ലൈബ്രറി അജ്ഞാതര്‍ തീയിട്ടു നശിപ്പിച്ചു.  ശനിയാഴ്ച അര്‍ദ്ധരാത്രികഴിഞ്ഞാണ് സംഭവം. നാദാപുരം ഇരിങ്ങണ്ണൂരില്‍ വര്‍ഷങ്ങള്‍ പഴക്കമുള്ള ലൈബ്രറിക്കാണ് തീയിട്ടത്. നൂറുക്കണക്കിന് പുസ്തകങ്ങള്‍ കത്തിനശിച്ചു. കഴിഞ്ഞ ദിവസങ്ങളില്‍ നടന്ന രാഷ്ട്രീയ സംഘര്‍ഷങ്ങളുടെ മറവില്‍ സാമൂഹ്യവിരുദ്ധരാണ് ലൈബ്രറിക്ക് തീയിട്ടതെന്നാണ് പോലിസിന്റെ പ്രാഥമിക നിഗമനം.സംഭവത്തില്‍ പ്രതിഷേധിച്ച് നാട്ടുകാര്‍ നാദാപുരം-തലശേരി റോഡ് ഉപരോധിച്ചു. ടി അനില്‍കുമാര്‍ ഉപരോധം ഉദ്ഘാടനം ചെയ്തു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss