|    Oct 16 Tue, 2018 1:08 pm
FLASH NEWS

നാദാപുരത്ത് ഡിഫ്തീരിയ സ്ഥിരീകരിച്ചു;രോഗബാധ കുത്തിവയ്‌പെടുക്കാത്തവര്‍ക്ക്

Published : 8th September 2017 | Posted By: fsq

 

നാദാപുരം: പകര്‍ച്ചപ്പനിക്കിടെ നാദാപുരത്ത് ഡിഫ്ത്തീരിയയുംസ്ഥിരീകരിച്ചു. നാലുംപന്ത്രണ്ടും വയസ്സുള്ള രണ്ടുവിദ്യാര്‍ഥികള്‍ക്കാണ് ഡിഫ്തീരിയകണ്ടെത്തിയത്. രണ്ടു പേരുംനാദാപുരം താലൂക്ക് ആശുപത്രിയില്‍ചികിത്സയിലാണ്. പ്രതിരോധ കുത്തിവെപ്പ് എടുക്കാത്ത കുടുംബങ്ങളിലാണ് രോഗബാധ ഉണ്ടായതെന്നാണ് ആരോഗ്യവകുപ്പ് നല്‍കുന്ന വിശദീകരണം. ഇതേ തുടര്‍ന്ന് മേഖലയില്‍ ആരോഗ്യ വകുപ്പ് ജാഗ്രതായിലാണ്. രണ്ടു വര്‍ഷം മുമ്പ് ആരോഗ്യ വകുപ്പ് നടത്തിയ സര്‍വ്വേയില്‍ നാദാപുരം ഗ്രാമപ്പഞ്ചായത്തിലെ ഇരുപത്തിരണ്ടുവാര്‍ഡുകളിലായി പ്രതിരോധ നടപടികള്‍സ്വീകരിക്കാത്ത ഇരുനൂറിലധികം കുട്ടികളുടെ ലിസ്റ്റ് തയാറാക്കിയിരുന്നു.നിരന്തര ബോധവല്‍ക്കരണം നടത്തിയിട്ടും ആളുകള്‍ കുത്തിവെപ്പിനോട് വിമുഖത കാണിക്കുന്നതായി ആരോഗ്യവകുപ്പിന്റെ കണക്കുകള്‍ സൂചിപ്പിക്കുന്നു. ഇതേ തുടര്‍ന്ന് രണ്ടായിരത്തി പതിനാലില്‍ ആരോഗ്യ വകുപ്പ്‌നടത്തിയ പ്രതിരോധ കുത്തിവെപ്പിന്റെ ജില്ലാ തലപ്രചരണം ഉദ്ഘാടനം  നാദാപുരത്തുവെച്ചാണ് തുടക്കംകുറിച്ചത്. അന്നു ജില്ലാ കലക്ടര്‍ എന്‍ പ്രശാന്തും നാദാപുരം വലിയജുമുഅത്ത്പള്ളി ഇമാമും ചേര്‍ന്നാണ് തുള്ളി മരുന്ന് വിതരണം നടത്തിയത്. രോഗ ബാധ സ്ഥിരീകരിച്ചതോടെ ആരോഗ്യ വകുപ്പ് പ്രദേശത്ത് കുത്തിവെപ്പ് സ്വീകരിക്കാത്ത കുട്ടികളുടെ വിവരം ശേഖരിക്കുകയാണ്. അതിനിടെ രോഗം ബാധിച്ച പരിസരത്തെ വീട്ടുകാര്‍ക്കായി കഴിഞ്ഞ ദിവസം നാദാപുരം താലൂക്ക് ആശുപത്രിയില്‍ പ്രത്യേക ക്യാമ്പ് സംഘടിപ്പിച്ചെങ്കിലും രോഗബാധിതരുടെ വീട്ടില്‍ നിന്നുപോലും ആരും എത്തിയിരുന്നില്ലെന്ന് ആരോഗ്യപ്രവര്‍ത്തകര്‍ പറഞ്ഞു .കഴിഞ്ഞ മാസം പ്രതിരോധപ്രവര്‍ത്തനം നടത്തിയ വാര്‍ഡിലാണ് രോഗം സ്ഥിരീകരിച്ചത്. നാദാപുരത്തും സമീപപ്രദേശങ്ങളിലുമുള്ള നിരവധി പേര്‍ ഡങ്കിപ്പനി ബാധിച്ചും ചികിത്സയില്‍ കഴിയുന്നുണ്ട്.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss