|    Jan 21 Sat, 2017 5:49 am
FLASH NEWS

നാദാപുരം മേഖലയില്‍ ഇന്നലെയും അക്രമം; മൂന്നുപേര്‍ക്കു വെട്ടേറ്റു

Published : 30th September 2016 | Posted By: Abbasali tf

നാദാപുരം: യൂത്ത്‌ലീഗ് പ്രതിഷേധം അക്രമാസക്തമായതിനെ തുടര്‍ന്ന് അനിഷ്ട സംഭവങ്ങളുണ്ടായ നാദാപുരം മേഖലയില്‍ ഇന്നലെയും അക്രമം തുടര്‍ന്നു. രാത്രി ഏഴരമണിയോടെ ചിയ്യൂര്‍ റോഡില്‍ കൂവക്കാട് ക്ഷേത്രം പരിസരത്ത് വച്ച് വെട്ടേറ്റ് പരിക്കുകളോടെ യുവാവിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ചിയ്യൂര്‍ റോഡിലെ ചാലില്‍ കുഞ്ഞാലിയുടെ മകന്‍ സമീറിനാണ് വെട്ടേറ്റത്. ബുധനാഴ്ച രാത്രിയില്‍ ചിയ്യൂര്‍ സബ് സ്‌റ്റേഷന്‍ റോഡില്‍ വച്ച് വെട്ടേറ്റ് പരിക്കേറ്റ നരിപ്പറ്റ ചാത്തോത്തുപൊയില്‍ ശ്യാം കുമാര്‍ (24), വേലിയുള്ളപറമ്പത്ത് ദീപക് (22) എന്നിവരെ കോഴിക്കോട് മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു. സിപിഎം ബ്രാഞ്ച് അംഗങ്ങളാണ് ഇവര്‍.  ഇവരുടെ ബൈക്കും അക്രമികള്‍ തകര്‍ത്തു. മര്‍ദ്ദനത്തില്‍ പരിക്കേറ്റ പടിഞ്ഞാറയില്‍ പറമ്പത്ത് രതിന്‍ലാല്‍, ഉള്ളിയൂറെമ്മല്‍ ഷിബിന്‍ എന്നിവരെയും മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു. ബുധനാഴ്ച രാത്രി ഒന്‍പതിന് കണ്ടം സ്വദേശി കാനായി തയ്യുള്ളതില്‍ അഫ്‌നാസിന് വാണിയൂര്‍ റോഡില്‍ വച്ച് മര്‍ദ്ദനമേറ്റു. കുയ്‌തേരി കുനിയില്‍ പീടികക്ക് സമീപത്ത് ബോംബ് സ്‌ഫോടനം നടന്നു. ആര്‍ക്കും പരിക്കില്ല. പകല്‍ സമയത്ത്  സമാധാനം പുലര്‍ത്തുന്നുണ്ടെങ്കിലും രാത്രിയില്‍ അക്രമികള്‍ അഴിഞ്ഞാടുന്നത് ജനങ്ങളുടെ സൈ്വരജീവിതത്തെ സാരമായി ബാധിക്കുന്നുണ്ട്. പാര്‍ട്ടി ശക്തികേന്ദ്രത്തില്‍ കൂടി കടന്നുപോവുന്ന ബൈക്ക് യാത്രികരാണ് എല്ലായിടത്തും അക്രമിക്കപ്പെടുന്നത്. ദൂരസ്ഥലങ്ങളില്‍ ജോലിക്കു പോയി തിരിച്ചുവരുന്നവരാണ് ഏറെ പ്രയാസപ്പെടുന്നത്. അക്രമത്തിന്റെ മറവില്‍ മുതലെടുക്കുവാനുള്ള സാമൂഹിക വിരുദ്ധരുടെ  നീക്കം തടഞ്ഞില്ലെങ്കില്‍ നാട് വന്‍വില നല്‍കേണ്ടിവരും. അക്രമം തുടങ്ങി മൂന്നു ദിവസമായിട്ടും സര്‍വകക്ഷി സമാധാനയോഗം വിളിക്കാത്തത് രാഷ്ട്രീയ മുതലെടുപ്പിന് വേണ്ടി അവര്‍ ഉപയോഗപ്പെടുത്തുമെന്നും സാമൂഹിക പ്രവര്‍ത്തകര്‍ ചൂണ്ടിക്കാട്ടി.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 28 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക