|    Oct 18 Thu, 2018 9:41 pm
FLASH NEWS

നാദാപുരം പോലിസ് സബ് ഡിവിഷനില്‍ കെന്നല്‍ ക്ലബ് സ്ഥാപിക്കാന്‍ പദ്ധതി

Published : 12th March 2018 | Posted By: kasim kzm

നാദാപുരം: കോഴിക്കോട് റൂറല്‍ ജില്ലയില്‍ പോലിസ് ഡോഗ് സ്‌ക്വാഡില്‍ അംഗങ്ങളായി  നാല് ശ്വാനന്‍മാര്‍ കൂടിയെത്തി. ലാബ്രഡോര്‍, ഡോബര്‍മാന്‍ വിഭാഗത്തില്‍ പെട്ട രണ്ടു വീതം നായകളാണ് കഴിഞ്ഞ ദിവസം പയ്യോളിയിലെ ക്യാംപിലെത്തിയത്. തൃശൂര്‍ പോലിസ് അക്കാദമിയില്‍ ഒമ്പത് മാസത്തെ  പരിശീലനത്തിന് ശേഷമാണ് ഇവയെ ക്യാംപിലെത്തിച്ചത്.
ടൈസണ്‍, ജാങ്കോ, എന്നീ രണ്ട് ആണ്‍ നായകളും ബോണി, ലക്കി എന്നീ രണ്ട് പെണ്‍ നായകളുമാണ് ഇനി പോലിസില്‍ സേവനം അനുഷ്ഠിക്കുക. ടൈസണും ലക്കിയും സ്‌നിഫര്‍ വിഭാഗത്തിലും ബോണിയും ജാങ്കോയും ട്രാക്കര്‍ വിഭാഗത്തില്‍ പരിശീലനം ലഭിച്ചയുമാണ്. ഒരു വയസ് വീതം പ്രായമുള്ളവയാണ് നാലെണ്ണവും. മൂന്നെണ്ണം പയ്യോളിയിലും ഒന്ന് താമരശ്ശേരി സബ് ഡിവിഷനു കീഴില്‍ ബാലുശേരിയിലുമാണുള്ളത്. ഓരോ നായ്കള്‍ക്കും രണ്ട് വീതം പരിശീലകരുണ്ട്. നാദാപുരം സബ് ഡിവിഷനു കീഴില്‍ കെനല്‍ ക്ലബ് രൂപീകരിക്കുന്നതിനായി റൂറല്‍ എസ്പി അഭ്യന്തര വകുപ്പിന് ശുപാര്‍ശ ചെയ്തു.
52 ലക്ഷം ചെലവില്‍ സ്ഥാപിക്കാനാവശ്യമായ പദ്ധതിക്ക് രൂപം നല്‍കിയതായി റൂറല്‍ പോലിസ് മേധാവി എം കെ പുഷ്‌കരന്‍ പറഞ്ഞു. ഇതിന്റെ എസ്റ്റിമേറ്റ് നടപടികള്‍ പൂര്‍ത്തിയായതായും അദ്ദേഹം പറഞ്ഞു. നാദാപുരം മേഖലയിലെ പല ഭാഗത്തും ബോംബ് സ്‌ഫോടനവും മറ്റും നടക്കുന്നതിന്റെയും വെളിച്ചത്തിലുമാണ് ഡോഗ് സ്‌ക്വാഡ് ശക്തമാക്കുന്നത്. കൂടാതെ  കളവുകളും ഇടക്കിടെ നടക്കുന്നുണ്ട്. ഇപ്പോള്‍ പയ്യോളി നിന്നാണ് ആവശ്യമുള്ളിടത്തേക്ക് ഡോഗ് സ്‌ക്വാഡിനെ എത്തിക്കുന്നത്. പുതുതായി എത്തിയ ഡോഗ് സ്‌ക്വാഡ് അംഗങ്ങള്‍ക്ക് വിവധ കേസുകള്‍ തെളിയിക്കാനാവശ്യമായ വിദഗ്ദ പരിശീലനം നല്‍കിയിട്ടുണ്ട്. നാദാപുരത്ത് ഡോഗ് സ്‌ക്വാഡ് പ്രവര്‍ത്തനം ആരംഭിക്കുന്നതോടെ മേഖലയില്‍ വിവിധ ആവശ്യങ്ങള്‍ക്കായി കാത്തു നില്‍ക്കേണ്ട അവസ്ഥ ഒഴിവാക്കാനാകും.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss