|    Oct 22 Mon, 2018 7:32 pm
FLASH NEWS

നാദാപുരം പഞ്ചായത്ത് പ്ലാസ്റ്റിക് മുക്തമാക്കാനുള്ള നടപടികള്‍ തുടങ്ങി

Published : 25th May 2017 | Posted By: fsq

 

നാദാപുരം: പ്ലാസ്റ്റിക് മുക്ത ഗ്രാമപ്പഞ്ചായത്താക്കി മാറ്റുന്നതിന്റെ ഭാഗമായി ജൂണ്‍ ഒന്നു മുതല്‍ നാദാപുരം ഗ്രാമപ്പഞ്ചായത്ത് പ്ലാസ്റ്റിക് ക്യാരി ബാഗുകള്‍ നിരോധിക്കാന്‍ തീരുമാനമായി. ഇതോടനുബന്ധിച്ച് പൊതു വിജ്ഞാപനം പുറപ്പെടുവിച്ചു. വ്യാപാരി, യുവജന, സാംസ്—കാരിക സംഘടനകള്‍, മഹല്ല്, കമ്മിറ്റി, ക്ഷേത്ര കമ്മിറ്റി ഭാരവാഹികള്‍, ഫഌറ്റ് ഉടമകള്‍, ഹോട്ടല്‍ ആന്റ് റസ്—റ്റോറന്റ് ഭാരവാഹികള്‍ എന്നിവരുമായി ചര്‍ച്ച ചെയ്താണ് പഞ്ചായത്തില്‍ പ്ലാസ്റ്റിക് നിരോധിക്കാന്‍ തീരുമാനമെടുത്തത്. ഇന്ന് ടൗണുകളില്‍ രാവിലെ എട്ട് മണി മുതല്‍ പതിനൊന്ന് മണി വരെ ശുചിത്വ ഹര്‍ത്താലാചരിച്ച് ടൗണുകളിലെ മാലിന്യങ്ങള്‍ ബഹുജന സംഘടനകളുടെയും പഞ്ചായത്ത് പ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍, ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥര്‍ എന്നിവരുടെ പങ്കാളിത്തത്തോടെ നീക്കം ചെയ്യും. ജൂണ്‍ ഒന്നു മുതല്‍ പ്ലാസ്റ്റിക് ക്യാരി ബാഗുകള്‍ വില്പന നടത്തുന്നവരില്‍ നിന്ന് ലൈസന്‍സ് ഫീസായ 4000 രുപ പിഴ ഈടാക്കുമെന്ന് പ്രസിഡന്റ് അറിയിച്ചു. സംസ്ഥാനത്തെ മിക്ക പഞ്ചായത്തും പ്ലാസ്റ്റിക് ക്യാരി ബാഗുകള്‍ക്ക് നിരോധനം ഏര്‍പ്പെടുത്തിയിട്ടും നാദാപുരം ഗ്രാമപഞ്ചായത്ത് പ്ലാസ്റ്റിക് നിരോധിക്കാതെ അലംഭാവം പുലര്‍ത്തുന്നതായി ആക്ഷേപമുയര്‍ന്നിരുന്നു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss