|    Jan 20 Fri, 2017 2:55 am
FLASH NEWS

നാദാപുരം തെരുവംപറമ്പില്‍ ആയുധശേഖരം പിടികൂടി

Published : 11th October 2015 | Posted By: RKN

നാദാപുരം: നാദാപുരത്തിനടുത്ത് തെരുവംപറമ്പില്‍ ആയുധശേഖരം പിടികൂടി. തെരുവംപറമ്പ് പൂലോറത്ത് മുക്കിലെ കോടംകോട് കുന്നിലെ വിജനമായ സ്ഥലത്തുനിന്നാണ് പി.വി.സി. പൈപ്പിനുള്ളില്‍ ഒളിപ്പിച്ച നിലയില്‍ പതിനഞ്ചു വടിവാളുകള്‍ കണ്ടെത്തിയത്. ഇന്നലെ രാവിലെ ഒമ്പത് മണിയോടെ പറമ്പില്‍ ജോലിക്കെത്തിയ തൊഴിലാളികള്‍ സംശയാസ്പദമായ നിലയില്‍ കണ്ടെത്തിയ പൈപ്പുകള്‍ പരിശോധിക്കുകയും നാട്ടുകാരെ വിവരം അറിയിക്കുകയുമായിരുന്നു. തുടര്‍ന്ന് പോലിസ് നടത്തിയ പരിശോധനയിലാണ് കുറ്റിക്കാട്ടില്‍ പി.വി.സി. പൈപ്പിനുള്ളില്‍ ഗ്രീസ് പുരട്ടി സൂക്ഷിച്ച നിലയില്‍ ആയുധ ശേഖരം കണ്ടത്തിയത്.

ഇരുപത് ഇഞ്ച് നീളത്തിലുള്ള പത്ത് വാളുകളും ഇരുപത്തി നാല് ഇഞ്ച് നീളത്തിലുള്ള അഞ്ച് വാളുകളുമാണ് കണ്ടത്തിയത്. രഹസ്യ വിവരം ലഭിച്ചതിനെ തുടര്‍ന്നു നാദാപുരം ഡി.വൈ.എസ്.പി, കെ പ്രേംദാസിന്റെ നേതൃത്ത്വത്തില്‍ സി.ഐ. എന്‍ സുനില്‍കുമാര്‍, എസ്.ഐ. എന്‍ പി രാജേഷ്, ബോംബ് സ്‌ക്വാഡ് എസ്.ഐ. ഭാസ്‌കരന്‍ എന്നിവര്‍ സ്ഥലത്ത് എത്തി വാളുകള്‍ പോലിസ് സ്‌റ്റേഷനിലേക്ക് മാറ്റി. ഇവ അടുത്തകാലത്ത് നിര്‍മിച്ചതെന്നാണ് കരുതുന്നത്. ഏതാനും മാസങ്ങള്‍ക്ക് മുമ്പ് പ്രദേശത്തു നിന്നും ഇരുപതിലേറെ സ്റ്റീല്‍ബോംബ് നിര്‍മാണ ഉപകരണങ്ങള്‍ പോലിസ് പിടികൂടിയിരുന്നു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 59 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക