|    Nov 24 Fri, 2017 6:40 pm
FLASH NEWS

നാദാപുരം താലൂക്ക് ആശുപത്രികെട്ടിട നിര്‍മാണം പാതിവഴിയില്‍

Published : 4th August 2017 | Posted By: fsq

 

നാദാപുരം: ദിവസേന ആയിരത്തി ലേറെ രോഗികള്‍ ചികില്‍സക്കായി എത്തുന്ന നാദാപുരം സര്‍ക്കാര്‍ ആശുപത്രി കെട്ടിട നിര്‍മ്മാണം പൂര്‍ത്തിയായില്ല. നാലു നിലകളിലായി നിര്‍മിച്ച കെട്ടിടത്തില്‍ നാലാം നിലയിലുള്ള ജനറല്‍ വാര്‍ഡിന്റെ പണിയാണ് എവിടെയുമെത്താതെ നില്‍ക്കുന്നത്.  ഇവിടെ നാല് ചുവരുകള്‍ നിര്‍മിച്ചതല്ലാതെ മറ്റൊരു പ്രവൃത്തിയും നടത്തിയിട്ടില്ല. നിലം ടൈല്‍സ് പാകല്‍, ടോയ്‌ലറ്റ്, ബാത്ത്‌റൂം എന്നിവയുടെ നിര്‍മാണം  പെയിന്റിങ്  തുടങ്ങിയവ ജോലികളൊന്നും ചെയ്തിട്ടില്ല. നാല് നിലകളിലെയും ഫയര്‍ ആന്‍ഡ് സേഫ്റ്റി സംവിധാനവും ഭാഗികമാണ്. ഇതിനിടയില്‍ പണി പൂര്‍ത്തിയാക്കാതെ കരാറുകാരന്‍ മുഴുവന്‍ തുകയുടെ ബില്ലും മാറി നാല് നില കെട്ടിടത്തിന്റെ പുറം ഭാഗങ്ങളില്‍ പെയിന്റടിച്ച് മനോഹരമാക്കിയിട്ടുണ്ട്. നാലാം നിലയുടെ ബാക്കിയുള്ള പ്രവൃത്തികള്‍ ചെയ്യാന്‍ എത്ര രൂപ വേണമെന്ന് പിഡബഌുഡി. അധികൃതര്‍ കണക്കാക്കിയിട്ടില്ല. എന്നാല്‍ അമ്പത് ലക്ഷമെങ്കിലും ഉണ്ടായേലേ പ്രവൃത്തി മുഴുമിപ്പിക്കാന്‍ കഴിയൂ എന്നാണു അനൗദ്യോഗിക കണക്ക്. ലക്ഷങ്ങളുടെ പ്രവൃത്തികള്‍ ബാക്കിയായതിനാല്‍ ആരോഗ്യ വകുപ്പ് കെട്ടിടം ഏറ്റെടുക്കാന്‍ വിസമ്മതിക്കുകയാണ്.പ്രവൃത്തി പൂര്‍ണ്ണമായാലെ ഏറ്റെടുക്കു എന്നാണ് ആരോഗ്യ വകുപ്പ് പറയുന്നത്. ഫയര്‍ ആന്‍ഡ് സേഫ്റ്റി ക്കായി ഒരു ലക്ഷം ലിറ്റര്‍ വെള്ളം കൊള്ളുന്ന ടാങ്ക് വേണം എന്നാല്‍ അനുമതി ലഭിക്കൂ. ഇതിന്റെ ഒരു പ്രവൃത്തിയും നടന്നിലില്ല. കഴിഞ്ഞ മാസം ബാക്കി വരുന്ന പ്രവൃത്തികള്‍ നടത്താന്‍ ആരോഗ്യ വകുപ്പ് പൊതുമരാമത്ത് വകുപ്പിന് കത്തു നല്‍കിയിരുന്നു. ഒരു മാസമായിട്ടും നടപടിയില്ല. ബാക്കിയുള്ള പ്രവൃത്തി എന്ന് പൂര്‍ത്തിയാക്കുമെന്നോ ഇതിന്റെ ഉത്തരാവാദിത്തം ആര് ഏറ്റെടുക്കുമെന്നോ അറിയില്ല. 2012 ജൂണിലാണ് രണ്ടു കോടി 36 ലക്ഷം രൂപ ചിലവില്‍ കെട്ടിടം പണി ആരംഭിക്കുന്നത്. കെട്ടിട നിര്‍മ്മാണം ആരംഭിച്ച് അഞ്ചു വര്‍ഷം പിന്നിട്ടിട്ടും പണി പൂര്‍ത്തിയാകാത്തത് വിവാദങ്ങള്‍ക്കിടയാക്കുന്നുണ്ട്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക