|    Jul 20 Fri, 2018 8:26 am
FLASH NEWS

നാദാപുരം ഗവ.കോളജ് മാഗസിന്‍ ഉള്ളടക്കത്തെ ചൊല്ലി വിവാദം

Published : 18th September 2017 | Posted By: fsq

 

നാദാപുരം: ഗവ.കോളജ് മാഗസിന്‍ ഉള്ളടക്കത്തെ ചൊല്ലി സാമൂഹികമാധ്യമങ്ങളില്‍ വിവാദം പുകയുന്നു. പുതുതായി അനുവദിക്കപ്പെട്ട ഗവണ്‍മെന്റ് കോളജുകളിലൊന്നായ നാദാപുരത്തിന്റെ പ്രഥമ മാഗസിന്‍ ആണ് വിവാദമായിരിക്കുന്നത്. ഇമിരിച്ചല്, ചൂടാന്തിരി, പോയച്ചല്’ എന്ന് പേരിട്ടിരിക്കുന്ന മാഗസിന്‍ ജൂലൈ 11നായിരുന്നു പ്രകാശനം ചെയ്തത്. മാഗസിന്‍ അപൂര്‍ണമായതിനാല്‍ പ്രകാശന ശേഷം കുട്ടികള്‍ക്ക് വിതരണം ചെയ്തിരുന്നില്ല. സംഘപരിവാര ഫാഷിസ്റ്റ് ഭീകരതയും ദലിത്, മുസ്‌ലിം പീഡനവും ബീഫിന്റെ രാഷ്ട്രീയവുമൊക്കെ മുഖ്യപ്രമേയമായി വരുന്ന മാഗസിനിലെ ലേഖനങ്ങള്‍ കോളജ് അധികൃതര്‍ കത്രികവച്ചു എന്നാണ് മാഗസിന്‍ കമ്മിറ്റിയുടെ ആരോപണം. ബീഫ്, ദലിതന്‍, വിപ്ലവം, സോഷ്യലിസ്റ്റ്, രക്തസാക്ഷി, പാകിസ്ഥാന്‍, ദൈവങ്ങള്‍, ചന്ദ്രക്കല, തൃശൂലം ഇത്യാദി സംഗതികളൊന്നും കോളജ് മാഗസിനില്‍ ഉപയോഗിക്കാന്‍ പാടില്ല പോലും. സാറന്മാര് ഇങ്ങനെ പറയുമ്പോ ഞങ്ങള്‍ നിസ്സഹായരാണ്എന്ന് തുടങ്ങുന്ന സന്ദേശം ഫേസ്ബുക്, വാട്‌സ്ആപ്പ് വേദികളില്‍ “മാഗസിനൊപ്പം” എന്ന ഹാഷ് ടാഗില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്. ഇന്ത്യയിലെ നിലവിലെ അവസ്ഥകളോട് പുറംതിരിഞ്ഞുകൊണ്ട് ഒരു പൈങ്കിളി കോളജ് മാഗസിന്‍ ഇറക്കാന്‍ തയ്യാറല്ലെന്ന പക്ഷമാണ്  യൂനിയന്.  ബ്രണ്ണന്‍, പൊന്നാനി എംഇഎസ് കോളജ് മാഗസിനുകള്‍ വിവാദമാവുകയും കേസിലെത്തുകയും ചെയ്ത സാഹചര്യത്തില്‍ ഉള്ളടക്കത്തില്‍ ശ്രദ്ധ ചെലുത്താന്‍ മാത്രമാണ് തങ്ങള്‍ നിര്‍ദേശിച്ചതെന്ന് മാഗസിന്‍ സ്റ്റാഫ് അഡൈ്വസര്‍ അറിയിച്ചു.  അതിവൈകാരികമായ വിഷയങ്ങള്‍ മാറ്റാന്‍ മാത്രമേ ആവശ്യപ്പെട്ടിട്ടുള്ളൂ എന്നും സമൂഹികമാധ്യമങ്ങളില്‍ പ്രചരിക്കുന്നത് വാസ്തവവിരുദ്ധമാണെന്നും കോളജ് അധികൃതര്‍ അറിയിച്ചു. നവമാധ്യമങ്ങളില്‍ കോളജിനെ അപകീര്‍ത്തി പെടുത്തുന്നവര്‍ക്കെതിരില്‍ നിയമനടപടികളുമായി മുന്നോട്ട് പോവുമെന്നും അവര്‍ പറഞ്ഞു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss