|    Jun 29 Thu, 2017 12:55 am
FLASH NEWS
Home   >  Todays Paper  >  Page 5  >  

നാദാപുരം കേസിലെ പ്രതികളെ ഉടന്‍ പിടികൂടണം: ലീഗ്

Published : 20th August 2016 | Posted By: SMR

തിരുവനന്തപുരം: നാദാപുരത്ത് യൂത്ത് ലീഗ് പ്രവര്‍ത്തകനെ വെട്ടിക്കൊന്ന കേസിലെ പ്രതികളെ എത്രയും വേഗം പിടികൂടണമെന്ന് മുസ്‌ലിം ലീഗ് ആവശ്യപ്പെട്ടു. കേസിലെ പ്രതികളെ പിടിച്ചില്ലെങ്കില്‍ പ്രദേശത്തെ സമാധാനാന്തരീക്ഷം തകരുമെന്നും അതുകൊണ്ട് സര്‍ക്കാര്‍ ഇക്കാര്യത്തില്‍ അടിയന്തര നടപടി എടുക്കണമെന്നും മുസ്‌ലിം ലീഗ് നേതാക്കളായ പി കെ കുഞ്ഞാലിക്കുട്ടി, ഇ ടി മുഹമ്മദ് ബഷീര്‍, കെ പി എ മജീദ്, പി വി അബ്ദുല്‍ വഹാബ് എംപി എന്നിവര്‍ ആവശ്യപ്പെട്ടു. പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയ്ക്കും മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്കും ഒപ്പം മുഖ്യമന്ത്രിയെ കണ്ട് ഈ വിഷയം ഉന്നയിച്ചതായും കുഞ്ഞാലിക്കുട്ടി പറഞ്ഞു.
സംഘര്‍ഷാവസ്ഥ നിലനില്‍ക്കുന്ന നാദാപുരത്ത് സമാധാനാന്തരീക്ഷം പുനസ്ഥാപിക്കുന്നതിന്റെ ഭാഗമായി പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല 26ന് പ്രദേശം സന്ദര്‍ശിക്കും.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക