|    Sep 21 Thu, 2017 5:16 am
Home   >  Kerala   >  

നാദാപുരം അസ്‌ലം വധം: 50 ലക്ഷം നല്‍കണമെന്ന് ആവശ്യം

Published : 14th August 2016 | Posted By: Navas Ali kn

aslam

വടകര: നാദാപുരം തൂണേരിയില്‍ കൊല്ലപ്പെട്ട യൂത്ത്‌ലീഗ് പ്രവര്‍ത്തകന്‍ മുഹമ്മദ് അസ്‌ലമിന്റെ കുടുംബത്തിന് 50 ലക്ഷം രൂപ ധനസഹായം നല്‍കണമെന്ന് ആവശ്യം.  വടകരയില്‍ ജില്ലാ കലക്ടര്‍ വിളിച്ചുചേര്‍ത്ത സര്‍വ്വകക്ഷി യോഗത്തിലാണ് മുസ്്‌ലിം ലീഗില്‍ നിന്നും ഈ ആവശ്യമുയര്‍ന്നത്. നല്‍കേണ്ട തുക എത്രയെന്ന് സംസ്ഥാന സര്‍ക്കാര്‍ നിജപ്പെടുത്തണമെന്ന് യോഗത്തില്‍ തീരുമാനിച്ചു. നേരത്തെ ഷിബിന്‍ വധവുമായി ബന്ധപ്പെട്ട് നടന്ന അക്രമങ്ങളില്‍ ചിലരുടെ നഷ്ടപരിഹാര തുക ഇതുവരെ നല്‍കിയിട്ടില്ലെന്ന് യോഗത്തില്‍ പരാമര്‍ശിച്ചു.  അസ്‌ലമിന്റെ കുടുംബത്തിനും അന്ന് നഷ്ടപരിഹാരം നല്‍കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിരുന്നു. എന്നാല്‍ ഇതുവരെ വിതരണം ചെയ്തില്ല. എത്രയും പെട്ടെന്ന് പഴയ നഷ്ടപരിഹാര തുക നല്‍കുന്നതിനുള്ള നടപടി സ്വീകരിക്കുമെന്ന് കലക്ടര്‍ പറഞ്ഞു.
പോലീസിനെതിരെയും യോഗത്തില്‍ രൂക്ഷവിമര്‍ശനം ഉയര്‍ന്നു. ഷിബിന്‍ വധക്കേസില്‍ കോടതി വെറുതെവിട്ട പ്രതികളില്‍ മൂന്നാമത്തെയാളാണ് അസ്‌ലം. പ്രതികളെ വെറുതെ വിട്ടത് മുതല്‍ സിപിഎം അണികള്‍ നിരവധി തവണ കൊലവിളി നടത്തിയിരുന്നു. അക്രമം നടക്കുമെന്ന ഇന്റലിജന്റ്‌സ് റിപ്പോര്‍ട്ടുണ്ടായിട്ടും പോലിസ് വേണ്ടത്ര ശ്രദ്ധ ചെലുത്താത്തതാണ് വീണ്ടും കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് വിമര്‍ശനം. അസ്‌ലം വധവുമായി ബന്ധപ്പെട്ട് സോഷ്യല്‍ മീഡിയ വഴി വ്യാപിക്കുന്ന പ്രചാരണങ്ങള്‍ നിന്ത്രിക്കാന്‍ നടപടി സ്വീകരിക്കുമെന്നും കലാപമുണ്ടാക്കുന്ന തരത്തില്‍ സോഷ്യല്‍ മീഡിയയില്‍ ഇടപെടുന്നവരെ കുറിച്ച് പരാതി നല്‍കിയാല്‍ നടപടി സ്വീകരിക്കുമെന്നും റൂറല്‍ എസ്.പി വിജയകുമാര്‍ യോഗത്തില്‍ അറിയിച്ചു.

SING-SHOT

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക