|    Jul 20 Fri, 2018 5:55 pm
FLASH NEWS

നാട്ടു നന്‍മകളുമായി മഴയുല്‍സവത്തിന് സമാപനം

Published : 19th September 2017 | Posted By: fsq

 

കണ്ണൂര്‍: ഓണാഘോഷത്തോടനുബന്ധിച്ച് ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സിലിന്റെ സഹകരണത്തോടെ വേങ്ങാട് ഊര്‍പ്പള്ളി നവതരംഗ് ക്ലബ് ഊര്‍പ്പള്ളി വയലില്‍ സംഘടിപ്പിച്ച മഴയുല്‍സവം സമാപിച്ചു. ഒരാഴ്ച നീണ്ടുനിന്ന മഴയുല്‍സവത്തോടനുബന്ധിച്ച് വിവിധ മല്‍സരങ്ങള്‍ അരങ്ങേറി. ഉഴുതുമറിച്ച പാടത്ത് മുട്ടോളം ചളിയിലാണ് മല്‍സരങ്ങള്‍ നടന്നത്. മഴ നനയാനും മഴയില്‍ നടക്കുന്ന മല്‍സരങ്ങള്‍ ആസ്വദിക്കാനും നിരവധി പേരെത്തി. വടംവലി, ഫുട്‌ബോള്‍, വോളിബോള്‍, ഓണത്തല്ല് തുടങ്ങിയ ഇനങ്ങള്‍ക്ക് വിവിധ ടീമുകള്‍ കളത്തിലിറങ്ങി. ഇന്ത്യന്‍ ഫുട്‌ബോള്‍ താരം സി കെ വിനീത്, വോളിബോള്‍ താരം കിഷോര്‍ കുമാര്‍ തുടങ്ങിയവര്‍ കാല്‍പന്ത് തട്ടാന്‍ പാടത്തിറങ്ങിയത് കാണികള്‍ക്ക് ആവേശം പകര്‍ന്നു. വടംവലി മല്‍സരത്തില്‍ ഊര്‍പ്പള്ളി എകെജി ക്ലബ് ജേതാക്കളായി. മഴ ആസ്വദിക്കുക, കൃഷി വീണ്ടെടുക്കുക, പരിസ്ഥിതി സംരക്ഷണത്തിനും ലഹരി ഉപയോഗത്തിനുമെതിരേ സൗഹൃദവേദികള്‍ ഉയര്‍ത്തിക്കൊണ്ടുവരിക എന്നിവ ലക്ഷ്യമിട്ടാണ് മഴയുല്‍സവം സംഘടിപ്പിച്ചത്. സമാപന സമ്മേളനം കൂത്തുപറമ്പ് സിഐ ടി വി പ്രതീഷ് ഉദ്ഘാടനം ചെയ്തു. വേങ്ങാട് പഞ്ചായത്ത് പ്രസിഡന്റ് സി പി അനിത അധ്യക്ഷത വഹിച്ചു. മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍ എം പി റിയാസ് സമ്മാനദാനം നിര്‍വഹിച്ചു. ഇന്ത്യന്‍ വോളിബോള്‍ മുന്‍ പരിശീലകന്‍ കെ രവീന്ദ്രന്‍, ഇന്റര്‍നാഷനല്‍ റഫറി വി അരുണാചലം, ഷമീര്‍ ഊര്‍പ്പള്ളി, പി പവിത്രന്‍, വി ജയന്‍ സംസാരിച്ചു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss