|    Jan 24 Tue, 2017 12:43 pm
FLASH NEWS

നാട്ടുകൂട്ടത്തിന്റെ ശിക്ഷ: ഭര്‍ത്താവിനെക്കൊണ്ട് യുവതിയുടെ മുടി മുറിപ്പിച്ചു

Published : 14th October 2016 | Posted By: SMR

മുര്‍ഷിദാബാദ്: ഭര്‍ത്താവിനെ ഉപേക്ഷിച്ച് കാമുകനൊപ്പം ഒളിച്ചോടുകയും പിന്നീട് തിരിച്ചുവരികയും ചെയ്ത യുവതിയുടെ മുടി നാട്ടുകൂട്ടം ഭര്‍ത്താവിനെക്കൊണ്ട് മുറിപ്പിച്ചു. പശ്ചിമബംഗാളിലെ മുര്‍ഷിദാബാദിലാണു സംഭവം. യുവതിയുടെ പ്രവൃത്തി ഗ്രാമത്തിനു പേരുദോഷം വരുത്തിയെന്നുകാണിച്ചാണ് നാട്ടുകൂട്ടത്തിന്റെ നടപടി. പ്രായശ്ചിത്തമായി 6000 രൂപ പിഴയടയ്ക്കാന്‍ യുവതിയോടും കുടുംബത്തോടും നാട്ടുകൂട്ടം ആവശ്യപ്പെട്ടെങ്കിലും കഴിയാതെ വന്നതോടെയാണ് ശിക്ഷ നടപ്പാക്കിയത്.
നാലു കുട്ടികളുടെ മാതാവായ 30 കാരിക്കെതിരേ സലിഷാ സഭ എന്ന് വിളിക്കപ്പെടുന്ന സ്വയംപ്രഖ്യാപിത പഞ്ചായത്ത് കോടതിയാണ് വിധി നടപ്പാക്കിയത്.
ചൊവ്വാഴ്ച രാത്രി നവോദയിലെ ചാന്ദ്പൂരിലെ വീട്ടില്‍ നിന്ന് ഇവരെ വലിച്ചിഴച്ച് പുറത്തിറക്കിയ ശേഷമാണ് ശിക്ഷ നടപ്പാക്കിയത്. സംഭവത്തില്‍ ഏഴുപേര്‍ക്കെതിരേ കേസെടുത്തതായും മൂന്നുപേരെ അറസ്റ്റ് ചെയ്തതായും പോലിസ് അറിയിച്ചു.
14 വര്‍ഷം മുമ്പ് വിവാഹിതയായ യുവതി അടുത്ത ഗ്രാമത്തിലെ യുവാവുമായി പ്രണയത്തിലാവുകയും ഈ മാസം 2ന് ഇയാളോടോപ്പം ദുര്‍ഗാര്‍പൂരിലേക്ക് ഒളിച്ചോടുകയുമായിരുന്നു. ഏഴു ദിവസം കഴിഞ്ഞ് കാമുകന്‍ വഞ്ചിച്ചതോടെയാണു യുവതി തിരിച്ചെത്തിയത്.
എന്നാല്‍ യുവതി തിരിച്ചുവന്ന് ഏതാനും മണിക്കൂറുകള്‍ക്കകം നാട്ടുകൂട്ടം യോഗംചേര്‍ന്ന് യുവതിയുടെ ചെയ്തികള്‍ക്കെതിരേ ചര്‍ച്ചചെയ്തു നടപടിയെടുക്കുകയായിരുന്നു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 72 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക