|    Jun 25 Sun, 2017 2:13 pm
FLASH NEWS

നാട്ടുകാരെയും കിടാരിയെയും ആക്രമിച്ച പേപ്പട്ടിയെ തല്ലിക്കൊന്നു

Published : 29th August 2016 | Posted By: SMR

എരുമേലി: നാട്ടുകാരെയും കിടാരിയെയും ആക്രമിച്ച പേപ്പട്ടിയെ നാട്ടുകാര്‍ തല്ലിക്കൊന്നു. ഇതിനിടെ തൊഴുത്തില്‍ കെട്ടിയിരുന്ന പശുകിടാരിയെയും പട്ടി കടിച്ച് മുറിവേല്‍പ്പിച്ചിരുന്നു. ഇന്നലെ കണ്ണിമല-കൊരട്ടി ബൈപ്പാസ് റോഡില്‍ കമുകിന്‍കുഴിയിലേക്കുള്ള നടപ്പാലത്തിന് സമീപമാണ് സംഭവം. ഇവിടെ പണി തീരാത്ത പൂട്ടിയിട്ടിരുന്ന വീടിന്റെ കാവലിനായി വളര്‍ത്തിയിരുന്ന പട്ടിയാണ് പേവിഷബാധയെ തുടര്‍ന്ന് നാട്ടുകാരെ ആക്രമിച്ചത്.
ഇലന്തൂര്‍ ബേബിച്ചന്റെ രണ്ട് വയസുള്ള കിടാരിക്കാണ് പട്ടിയുടെ കടിയേറ്റത്. രാവിലെ ബേബിച്ചന്റെ നേര്‍ക്ക് പട്ടികടിക്കാനായി ചാടി വീണിരുന്നു. രാവിലെ പള്ളിയില്‍ പോയവരെയും പത്ര ഏജന്റിനു നേരെയും പട്ടി ചാടി വീണിരുന്നു. കിടാരിയുടെ മുതുകിലും മുഖത്തും മൂക്കിലും കടിച്ച് മുറിവേല്‍പ്പിച്ചു. ബഹളം കേട്ട നാട്ടുകാര്‍ പിടികൂടി തല്ലിക്കൊല്ലുകയായിരുന്നു. കിടാരിക്ക് ചികില്‍സ നല്‍കുമെന്ന് വെറ്ററിനറി സര്‍ജന്‍ ഡോ ടി അനില്‍കുമാര്‍ അറിയിച്ചു.
അതേസമയം നായയെ വളര്‍ത്തുന്നവര്‍ മൃഗസംരക്ഷണ വകുപ്പുമായി ബന്ധപ്പെട്ട് നായയുടെ ആരോഗ്യസ്ഥിതി ഉറപ്പ് വരുത്തണമെന്നും ഗ്രാമപ്പഞ്ചായത്തില്‍ നിന്നും ലൈസന്‍സ് വാങ്ങണമെന്നും അധികൃതര്‍ അറിയിച്ചു. തെരുവ് നായകളുമായി സമ്പര്‍ക്കത്തിലേര്‍പ്പെടാതെ പ്രത്യേകം നായകളെ സൂക്ഷിക്കണമെന്നും അധികൃതര്‍ അറിയിച്ചു. പ്രതിരോധ കുത്തിവെപ്പുകള്‍ കൃത്യമായി നല്‍കുകയും വേണം. നായയില്‍ കാണുന്ന മാറ്റങ്ങള്‍ നിരീക്ഷിച്ച് വെറ്ററിനറി ഡോക്ടറുടെ സേവനം തേടമെന്നും ആരോഗ്യവകുപ്പ് അറിയിച്ചു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക