|    Jun 29 Thu, 2017 9:27 am
FLASH NEWS

നാട്ടുകാരുടെ പ്രതിഷേധം; ക്വാറിയില്‍ പാറപൊട്ടിക്കുന്നത് പോലിസ് തടഞ്ഞു

Published : 24th October 2016 | Posted By: SMR

മുക്കം: കുടരഞ്ഞി പഞ്ചായത്തിലെ മരഞ്ചാട്ടി ബദാംചുവടില്‍ പുതിയ ക്വാറിയില്‍ പാറ പൊട്ടിക്കുന്നത് നാട്ടുകാരുടെ പരാതിയെത്തുടര്‍ന്ന് തിരുവമ്പാടി പോലിസ് എത്തി തടഞ്ഞു. ഇന്നലെ ക്വാറിയില്‍ പാറ പൊട്ടിക്കുന്നതറിഞ്ഞ് പ്രതിഷേധവുമായി സമീപവാസികള്‍ സംഘടിച്ചെത്തുകയും പോലിസിനെ വിവരമറിയിക്കുകയുമായിരുന്നു. നാട്ടുകാരുടെ ജീവനും സ്വത്തിനും ഭീഷണിയായ കരിങ്കല്‍ ക്വാറിക്ക് അനുമതി നല്‍കരുതെന്ന ഗ്രാമസഭാ തീരുമാനം മറികടന്ന് രണ്ടാഴ്ച മുമ്പാണ് ഗ്രാമപ്പഞ്ചായത്തധികൃതര്‍ ക്വാറിക്ക് അനുമതി നല്‍കിയത്. പാറ പൊട്ടിക്കാന്‍ പാരിസ്ഥിതിക അനുമതി നിര്‍ബന്ധമാണ്. കൂടാതെ ഞായറാഴ്ചയും പൊതു അവധി ദിനങ്ങളിലും ഖനനം പാടില്ലെന്നാണ് നിയമം. നാട്ടുകാരുടെ പ്രതിഷേധ സമരം പൊളിക്കാന്‍ ക്വാറി ഉടമയുടെ നേതൃത്വത്തില്‍ അപരിചിതരായ ആളുകളെ സ്ഥലത്തെത്തിച്ചത് സംഘര്‍ഷത്തിന് കാരണമായി. സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെ നാട്ടുകാര്‍ സംഘടിച്ചെത്തി പ്രതിരോധം ശക്തമാക്കിയതോടെ ഇവര്‍ പിന്‍വാങ്ങുകയായിരുന്നു. ഇവിടെ ക്വാറി തുടങ്ങുന്നതിനെതിരേ വര്‍ഷങ്ങളായി നാട്ടുകാര്‍ സമരത്തിലാണ്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക