|    Jul 19 Thu, 2018 9:06 pm
FLASH NEWS
Home   >  Todays Paper  >  page 9  >  

നാട്ടുകാരും ആക്രമിക്കുന്നതായി റോഹിന്‍ഗ്യര്‍

Published : 19th September 2017 | Posted By: fsq

 

കോക്‌സ് ബസാര്‍: മ്യാന്‍മര്‍ സൈന്യത്തിനൊപ്പം റാഖൈന്‍ സംസ്ഥാനത്തെ ബുദ്ധമത വിഭാഗക്കാരും തങ്ങള്‍ക്കെതിരായ ആക്രമണങ്ങളില്‍ പങ്കാളികളാവുന്നതായി ബംഗ്ലാദേശിലെത്തിയ റോഹിന്‍ഗ്യന്‍ വംശജര്‍. ”സൈന്യം തങ്ങളുടെ വീടുകള്‍ ചുട്ടെരിക്കുന്നു. തങ്ങളുടെ ആളുകളെ കൊല്ലുന്നു. അവര്‍ക്കൊപ്പം റാഖൈനിലെ ആള്‍ക്കൂട്ടവും ചേരുന്നു”- ബംഗ്ലാദേശിലെത്തിയ റോഹിന്‍ഗ്യന്‍ വംശജന്‍ ഉസ്മാന്‍ ഗോനി (55) പറഞ്ഞു.  റാഖൈനിലെ ബുദ്ധമതക്കാര്‍ മ്യാന്‍മര്‍ സൈന്യത്തിനൊപ്പം ചേരുന്നതായി മറ്റ് അഭയാര്‍ഥികളും അറിയിച്ചു. കഴിഞ്ഞമാസം 25നാണു റാഖൈനില്‍ റോഹിന്‍ഗ്യകള്‍ക്കെതിരേ സൈന്യം ആക്രമണം ആരംഭിച്ചത്. ആക്രമണത്തെ തുടര്‍ന്നു കഴിഞ്ഞ നാലാഴ്ചയ്ക്കിടെ ബംഗ്ലാദേശിലേക്കു പലായനം ചെയ്ത റോഹിന്‍ഗ്യന്‍ വംശജരുടെ എണ്ണം 4.1 ലക്ഷം കവിഞ്ഞു. ബംഗ്ലാദേശ് അതിര്‍ത്തിയിലെത്തിയ രണ്ടു റോഹിന്‍ഗ്യന്‍ അഭയാര്‍ഥികള്‍ ഇന്നലെ കാട്ടാനകളുടെ ആക്രമണത്തില്‍ മരിച്ചു. ഏതാനുംപേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്്.  കോക്‌സ് ബസാറിലെ കുതുപലോങ് അഭയാര്‍ഥി ക്യാംപിനു സമീപമായിരുന്നു സംഭവം. അതേസമയം, മ്യാന്‍മര്‍ സര്‍ക്കാരിനെതിരേ ഉപരോധ നടപടികള്‍ സ്വീകരിക്കാന്‍ ലോകരാജ്യങ്ങള്‍ തയ്യാറാവണമെന്നു മനുഷ്യാവകാശ സംഘടനയായ ഹ്യൂമന്‍ റൈറ്റ്‌സ് വാച്ച് ആവശ്യപ്പെട്ടു. ഗുരുതരമായ പീഡന ആരോപണങ്ങള്‍ നേരിടുന്ന സൈനിക ഉദ്യോഗസ്ഥര്‍ക്കെതിരേ വിദേശ യാത്രാവിലക്ക് പ്രഖ്യാപിക്കുക. ഇവരുടെ വിദേശസ്വത്തുക്കള്‍ മരവിപ്പിക്കുക. മ്യാന്‍മറിനെതിരേ ശക്തമായ ആയുധ ഉപരോധം പ്രഖ്യാപിക്കുക. മ്യാന്‍മറിനുള്ള ആയുധ വില്‍പനയ്ക്കു പുറമേ സൈനികരംഗത്തെ സഹകരണവും പിന്തുണയും അവസാനിപ്പിക്കാന്‍ തയ്യാറാവുക തുടങ്ങിയ ആവശ്യങ്ങളാണു ഹ്യൂമന്‍ റൈറ്റ്‌സ് വാച്ച് ഉന്നയിച്ചിട്ടുള്ളത്. മ്യാന്‍മര്‍ സൈന്യവും അനുബന്ധ സ്ഥാപനങ്ങളുമായുള്ള സാമ്പത്തിക ഇടപാടുകള്‍ നിര്‍ത്താന്‍ മറ്റു രാജ്യങ്ങള്‍ തയ്യാറാവണമെന്നും സംഘടന ആവശ്യപ്പെട്ടു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss