|    Nov 19 Sun, 2017 6:29 am
FLASH NEWS

നാട്ടില്‍ കലാപമുണ്ടാക്കാനുളള സിപിഎം ശ്രമം തിരിച്ചറിയുക: എസ് ഡിപിഐ

Published : 29th June 2017 | Posted By: fsq

 

പഴകുളം: പഴകുളത്തും പരിസര പ്രദേശങ്ങളിലും പ്രശ്‌നങ്ങള്‍ സൃഷ്ടിച്ചും അക്രമങ്ങളും വ്യാജ പ്രചരണങ്ങളും നടത്തി കലാപം സൃഷ്ടിക്കാനുള്ള സിപിഎമ്മിന്റെ ശ്രമം ജനം തിരിച്ചറിഞ്ഞ് പ്രതിരോധിക്കണമെന്ന് എസ്ഡിപിഐ പഴകുളം മേഖല കമ്മിറ്റി ആവശ്യപ്പെട്ടു. ഇതിന്റെ ഭാഗമായി നിരപരാധികളായ യുവാക്കള്‍ക്ക് നേരേ അക്രമം നടത്തുകയും, സിപിഎമ്മിന്റെ സ്വന്തം കൊടികളും ഫ്‌ലക്‌സുകളും നശിപ്പിച്ച് അത് എസ്ഡിപിഐയുടെ തലയില്‍ കെട്ടിവെച്ച്  പാര്‍ട്ടി പത്രം ഉപയോഗിച്ച് പ്രചരണം നടത്തുകയാണ്. കഴിഞ്ഞ ദിവസം പഴകുളം ജങ്ഷന് തെക്ക് വശം പ്രവര്‍ത്തിക്കുന്ന സ്ഥാപനത്തി ല്‍ സിഗരറ്റിനെ ചൊല്ലിയുണ്ടായ വാക്കേറ്റം അര കിലോമീറ്റര്‍ അകലെയുള്ള പള്ളിപരിസരത്ത് ഉണ്ടായ സംഘര്‍ഷമെന്ന് ദേശാഭിമാനിയില്‍ വാര്‍ത്ത കൊടുത്തു.നാട്ടില്‍ നടക്കുന്ന മുഴുവന്‍ സംഘര്‍ഷവും എസ്ഡിപിഐയുടെ തലയില്‍ കെട്ടിവെച്ച് ജനകീയരാവാന്‍ ശ്രമിക്കുന്ന സിപിഎം ശ്രമം  അപഹാസ്യമാണെന്നും മേഖലാ കമ്മിറ്റി പ്രസിഡന്റ് ശുഹൈബ് പഴകുളം, ഷറഫുദ്ദീന്‍, സിദ്ധീക്ക് പ്രസ്്താവനയില്‍ പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക