|    Dec 19 Wed, 2018 4:53 pm
FLASH NEWS
Home   >  Pravasi  >  Gulf  >  

നാട്ടിലേക്ക്് മടങ്ങാനിരിക്കേ പ്രവാസി അബുദാബിയില്‍ മരണപ്പെട്ടു

Published : 28th July 2018 | Posted By: G.A.G

അബുദാബി: നാളെ നാട്ടില്‍ പോകാനൊരുങ്ങിയ പ്രവാസി അബുദാബിയില്‍ മരണപ്പെട്ടു. മലപ്പുറം ജില്ലയിലെ തിരൂര്‍ പുത്തനത്താണി ചെലൂരിലെ മൂസ്സ കൊളത്തുവാടന്‍ (64)മരണപ്പെട്ടത്.
ബനിയാസിലെ ഒരു കടയില്‍ ഏറെ കാലം ജോലി ചെയ്ത മുസ്സ  നാട്ടില്‍ നിന്ന് ഈയിടെയാണ് തിരിച്ചെത്തിയത്.
ബനിയാസിലെ ഒരു മാര്‍ക്കറ്റില്‍ വെച്ച് കുഴഞ്ഞ് വീഴുകയായിരുന്നു. ബന്ധുക്കളോടും സുഹൃത്തുക്കളോടും യാത്ര ചോദിച്ച് നാളെ നാട്ടിലേക്ക് പോവാനിരിക്കെ മരണം എല്ലാവരിലും നൊമ്പരമുളവാക്കി. കെ എം സി സി യുടെ സജീവ പ്രവര്‍ത്തകനാണ്.
സുബൈദയാണ് ഭാര്യ. റഷീദ്, സമീറ, റംസിയ, ശബീല, ശമീമ, എന്നിവര്‍ മക്കളാണ്. അബുദാബി ശെയ്ഖ് ഖലീഫ ആശുപത്രിയിലുള്ള മൃതദേഹം നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാക്കി ഇന്ന് രാത്രി നാട്ടില്‍ കൊണ്ടു പോകും. ഭാര്യ സഹോദരന്‍ ജസീല്‍ മയ്യത്തിനെ അനുഗമിക്കും.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss