|    Dec 13 Wed, 2017 12:50 pm
FLASH NEWS
Home   >  Pravasi  >  Gulf  >  

നാട്ടിലേക്കുള്ള യാത്രാമധ്യേ മലയാളി അബുദാബിയില്‍ നിര്യാതനായി

Published : 26th July 2016 | Posted By: sdq
Death-George Philip

ജോര്‍ജ് ഫിലിപ്

അബുദാബി: മകളുടെ എല്‍എല്‍ബി പ്രവേശനവുമായി ബന്ധപ്പെട്ട് ബംഗളൂരുവിലേക്ക് പുറപ്പെട്ട മലയാളി യാത്രാമധ്യേ മരിച്ചു. റാന്നി ഈട്ടിച്ചുവട് മഴവഞ്ചേരില്‍ എംപി ജോര്‍ജിന്റെ മകന്‍ ജോര്‍ജ് ഫിലിപ് (മോന്‍ -55) ആണ് മരിച്ചത്. ഇന്നലെ രാവിലത്തെ ജെറ്റ് എയര്‍വേസില്‍ പോകാന്‍ വിമാനത്താവളത്തില്‍ എത്തിയ ജോര്‍ജ് ഫിലിപ്പിനെ ചെക്ക്-ഇന്‍ നടപടികള്‍ പൂര്‍ത്തിയാക്കി എമിഗ്രേഷന്‍ കൗണ്ടറില്‍ എത്തിയപ്പോള്‍ കടുത്ത നെഞ്ചുവേദന അനുഭവപ്പെട്ടതിനെ തുടര്‍ന്ന് മഫ്‌റഖ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.
ദുബൈ അല്‍അഖില ജനറല്‍ ട്രേഡിങ് കമ്പനി ഉദ്യോഗസ്ഥനായിരുന്നു. പിതാവ് എം പി ജോര്‍ജ് ദീര്‍ഘകാലം എന്‍പിസിസിയില്‍ ജോലി ചെയ്തിരുന്നു. കോട്ടയം പള്ളം തുണ്ടത്തില്‍ ഐവിയാണ് ഭാര്യ. മക്കള്‍: ക്രിസ്റ്റീന്‍, ലെസ്‌ലി. നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുമെന്ന് ബന്ധുക്കള്‍ അറിയിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക