|    Nov 17 Sat, 2018 6:34 am
FLASH NEWS

നാട്ടിന്‍പുറങ്ങളില്‍ ആഘോഷം പൊലിപ്പിക്കാന്‍ ഓണ്‍ലൈന്‍ വിപണി

Published : 10th August 2018 | Posted By: kasim kzm

ജമാലുദ്ദീന്‍ പാലേരി

പാലേരി: നഗരങ്ങളില്‍ മാത്രം സജീവമായിരുന്ന ഓണ്‍ലൈന്‍ കച്ചവടം നാട്ടിന്‍ പുറങ്ങളിലും ചുവടുറപ്പിക്കുന്നു. ഇതിനായുള്ള പ്രത്യേക ആപ് മൊബൈലില്‍ ഇന്‍സ്റ്റാള്‍ ചെയ്ത്്്്, ആവശ്യമുള്ള സാധനങ്ങള്‍ വീട്ടുമുറ്റത്തെത്തിച്ചിരുന്ന പരിഷ്‌കാരികളുടെ ശീലങ്ങള്‍ നാട്ടിന്‍പുറങ്ങളേയും കീഴടക്കി മുന്നേറുകയാണ്. മൊബൈലില്‍ തെളിയുന്ന ഉല്‍പ്പന്നങ്ങളുടെ ചിത്രങ്ങള്‍ക്കൊപ്പമുള്ള വലയും പ്രത്യേക ഓഫറുകളും പരിശോധിച്ച്് വിലാസവും ഫോണ്‍ നമ്പറും അപ് ലോഡ് ചെയ്താല്‍, ദിവസങ്ങള്‍ക്കകം സാധനം വീട്ടുമുറ്റത്തെത്തുന്ന ഓണ്‍ലൈന്‍ പ്രതിഭാസം ഗ്രാമങ്ങളും ഏറ്റുവാങ്ങിയെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്.
മുമ്പ്് സാധനങ്ങള്‍ വാങ്ങുന്നതിന് നഗരത്തിലെ മാളുകളെ ആശ്രയിച്ചിരുന്ന ഗ്രാമീണ സമൂഹം വളരെ പെട്ടെന്ന്് ഈ ഓണ്‍ലൈന്‍ വ്യാപാരത്തെ സ്വീകരിച്ചു. മുന്‍ കൂട്ടി പണം അടക്കേണ്ടതില്ലായെന്നതാണ് ആകര്‍ഷകമായ ഒരു ഘടകം.ഓര്‍ഡര്‍ ചെയ്ത വസ്തുക്കള്‍ വീട്ടിലെത്തുമ്പോള്‍ പണം കൊടുത്താല്‍ മതിയാവും. സാധനങ്ങള്‍ തിരഞ്ഞെടുക്കാന്‍ കച്ചവടസ്ഥാപനങ്ങള്‍ കയറി ഇറങ്ങേണ്ടിവരുന്നതും, നഗരത്തിരക്കിലെ യാത്രകളും ഒഴിവാക്കാമെന്നതും ഓണ്‍ലൈന്‍ വ്യാപാരത്തിന്റെ ഗ്രാമപ്രവേശനത്തിന് ആക്കം കൂട്ടി. വിലയുടെ കാര്യത്തിലും വലിയ വ്യത്യാസമുണ്ട്്്.
മുപ്പത് തൊട്ട് എഴുപത് ശതമാനം വരെ വിലക്കുറവുണ്ടാകും. വിവിധതരം വസ്ത്രങ്ങള്‍, ഫുട്്്്ബാള്‍, ഓഫീസ് കസേരകള്‍, കുക്കറീസ്, ബെഡ് ഷീറ്റ്, കര്‍ട്ടണ്‍, വാച്ച്, ടിവി, ഫോണ്‍, അക്വേറിയം, ഭക്ഷ്യ ഉല്‍പ്പന്നങ്ങള്‍ തുടങ്ങി, ഉപ്പുതൊട്ട്്് കര്‍പ്പൂരം വരെ ഓണ്‍ലൈനായി വീട്ടിലെത്തും. വ്യത്യസ്ത കമ്പനികളുടെ വ്യത്യസ്ത ഉല്‍പ്പന്നങ്ങള്‍ ഒരേസമയം കാണാനും തിരഞ്ഞെടുക്കാനും സാധിക്കുന്നു എന്നതും പൊതുസമ്മതി വര്‍ധിക്കാന്‍ കാരണമായി. ഓണ്‍ലൈന്‍ വിപണി ലക്ഷ്യം വെക്കുന്ന നിരവധി മൊബൈല്‍ ആപ്പുകളുണ്ട്്്്. ഡല്‍ഹി ഇന്ത്യന്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ്്് ടെക്‌നോളജിയിലെ പൂര്‍വ വിദ്യാര്‍ഥികളായ ബിന്നി ബന്‍സണ്‍, സച്ചിന്‍ ബെന്‍സണ്‍ എന്നിവര്‍ ചേര്‍ന്ന്്് 2007ല്‍ ആരംഭിച്ച ഫഌപ്പ് കാര്‍ട്ടാണ്് ഇവരില്‍ മുന്‍പന്തിയിലുള്ളത്്്.
പതിനൊന്ന് വര്‍ഷം പിന്നിട്ട ഈ ഓണ്‍ ലൈന്‍ സര്‍വീസ് ഇന്ത്യയിലൊട്ടാകെയുണ്ട്. ഏകദേശം മുപ്പതിനായിരത്തിലധികം പേര്‍ ഈ മേഖലയില്‍ തൊഴില്‍ ചെയ്യുന്നു. ഓണം-ബക്രീദ്് ആഘോഷങ്ങള്‍ക്കായി പൊതുവിപണി തയ്യാറെടുത്തുവരുമ്പോള്‍ ഓണ്‍ലൈന്‍ വിപണിയും മല്‍സരത്തിനൊരുങ്ങുകയാണ്. ഗ്രാമങ്ങളെകൂടി ലക്ഷ്യമിട്ട്്് വ്യത്യസ്തവും പുതുമയുള്ളതുമായ ഉല്‍പ്പന്നങ്ങളുടെ ഓണ്‍ലൈന്‍ വിപണി നേരത്തേതന്നെ ആഘോഷങ്ങള്‍ക്കായി ഒരുങ്ങിക്കഴിഞ്ഞു.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss