|    Jan 22 Sun, 2017 5:55 pm
FLASH NEWS

നാട്ടിക പഞ്ചായത്ത് ഭരണസമിതി യോഗത്തില്‍ നിന്ന് പ്രതിപക്ഷം ഇറങ്ങിപ്പോയി

Published : 6th October 2016 | Posted By: Abbasali tf

തൃപ്രയാര്‍: നാട്ടിക ഗ്രാമപഞ്ചായത്തിന്റെ വികസന പദ്ധതിയുടെ അന്തിമ അംഗീകാരത്തിനായി ചേര്‍ന്ന ഭരണ സമിതി യോഗത്തില്‍ നിന്ന് പ്രതിപക്ഷമായ എല്‍ഡിഎഫ് ഇറങ്ങിപ്പോയി. കോണ്‍ഗ്രസ് അംഗങ്ങളുടെ വാര്‍ഡുകളില്‍ കൂടുതല്‍ ഫണ്ടുകള്‍ അനുവദിച്ചെന്നാരോപിച്ച് കഴിഞ്ഞ വികസന സെമിനാറില്‍ പ്രതിപക്ഷാംഗങ്ങള്‍ പ്രതിഷേധിച്ചിരുന്നു. കരട് രേഖയില്‍ മാറ്റം വരുത്തുമെന്ന ഉറപ്പ് പാലിക്കാത്തതില്‍ പ്രതിഷേധിച്ചാണ് പഞ്ചായത്ത് യോഗത്തില്‍ നിന്ന് ഇറങ്ങിപോന്നതെന്ന് പ്രതിപക്ഷാംഗങ്ങള്‍ വ്യക്തമാക്കി. അതേ സമയം ഭരണ സമിതി യോഗത്തില്‍ അംഗീകരിച്ച പദ്ധതിരേഖ അടുത്ത ദിവസം ജില്ലാ വികസന സമിതിക്ക് സമര്‍പ്പിക്കുമെന്ന് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി വിനു അറിയിച്ചു. മാര്‍ഗരേഖ പ്രകാരം ഗ്രാമപഞ്ചായത്തിനെ ഒരു യൂനിറ്റായി കണക്കാക്കിയാണ് പദ്ധതി രേഖ തയ്യാറാക്കിയത്. സമഗ്ര വികസനം ലക്ഷ്യമിട്ട പദ്ധതികളില്‍ രാഷ്ട്രീയ പക്ഷപാതിത്വം ആരോപിക്കുകയാണ് എല്‍ഡിഎഫെന്ന് പി വിനു വ്യക്തമാക്കി.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 14 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക