|    Sep 24 Mon, 2018 10:48 pm
FLASH NEWS

നാട്ടാന പരിപാലന സമിതി യോഗം പ്രഹസനമാവുന്നതായി ആക്ഷേപം

Published : 19th January 2017 | Posted By: fsq

 

പൈനാവ്: നാട്ടാന പരിപാലന സമിതി യോഗം പ്രഹസനമാവുന്നതായി ആക്ഷേപം. എല്ലാ ജില്ലകളിലും കലക്ടര്‍ ചെയര്‍മാനായി മാസാമാസങ്ങളില്‍ നടക്കേണ്ട അവലോകന യോഗങ്ങളും മുടങ്ങുന്നതായാണു പരാതി. ജില്ലയില്‍ 85 ക്ഷേത്രങ്ങളാണ് ഉല്‍സവത്തോട് അനുബന്ധിച്ച് ആന എഴുന്നള്ളത്തിന് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. ഇവിടെ ഉല്‍സവത്തിനായി എത്തുന്ന ഭൂരിപക്ഷം ആനകളും ജില്ലക്കു പുറത്ത് നിന്നാണ് എത്തുന്നത് .ഉത്സവത്തിന് കൊണ്ടുവരുന്ന ഓരോ ആനകളെക്കുറിച്ച് വിശദമായി പഠിച്ച വിദഗ്ദ്ധ പാനല്‍ ഉത്സവ സ്ഥലത്ത് ഉണ്ടാകണമെന്നാണ് നിയമം.എന്നാല്‍ ജില്ലയില്‍ നാട്ടാന എത്തുന്ന ഉത്സവകേന്ദ്രങ്ങളില്‍ ഒന്നും ഇതില്ല. ജില്ലയിലെ നാട്ടാനകളുടെ കണക്കെടുക്കണമെന്ന നിര്‍ദ്ദേശം ഉണ്ടായിട്ടും ബന്ധപ്പെട്ട അധികൃതര്‍ ഇത് പാലിക്കുന്നില്ല. ജില്ലയില്‍ ആകെ എട്ട് ആനകള്‍ മാത്രമാണ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. മുമ്പ് അഞ്ച് ആനകള്‍ വരെ പങ്കെടുക്കുന്ന ഉല്‍സവത്തില്‍ എലിഫന്റ് സ്‌ക്വാഡ് നിര്‍ബന്ധമായി പങ്കെടുക്കണമെന്ന് ഉത്തരവുണ്ടായിരുന്നു. എന്നാല്‍ 2012ല്‍ ആന പരിപാലന ചട്ടങ്ങള്‍ പരിഷ്‌കരിച്ചതോടെ ഉത്സവത്തില്‍ ഒരാന മാത്രം എഴുന്നള്ളിച്ചാലും എലിഫന്റ് സ്‌ക്വാഡ് നിര്‍ബന്ധമായി ഉണ്ടാകണമെന്ന് ഹൈക്കോടതി ഉത്തരവുള്ളതാണ്. എഴുന്നള്ളത്ത് സമയത്ത് ജനക്കൂട്ടവും ആനകളും തമ്മിലും ആനകള്‍ തമ്മിലുള്ള അകലവും എലിഫന്റ് സ്‌ക്വാഡ് പരിശോധന നടത്തി മയക്ക് വെടി സംവിധാനവും ഉറപ്പ് വരുത്തേണ്ടതാണ്. ഇതിനു വെറ്ററിനറി സര്‍ജന്റെ നേതൃത്വത്തിലുള്ള സേനയാണു നേതൃത്വം നല്‌കേണ്ടത്.സംസ്ഥാനത്ത് ആറ് ജില്ലകളില്‍ മാത്രമാണ് അംഗീകൃത എലിഫന്റ് സ്‌ക്വാഡുകള്‍ നിലവിലുള്ളതെന്ന് അഖില കേരള ആന തൊഴിലാളി യൂണിയന്‍ പ്രസിഡന്റ് സന്തോഷ് ചിറക്കടവ് പറഞ്ഞു. എലിഫന്റ് സ്‌ക്വാഡിന്റെ നിരീക്ഷണമില്ലാതെയാണ് പല ക്ഷേത്രങ്ങളിലും ഉല്‍സവം നടക്കുന്നത്. ഉല്‍സവങ്ങളില്‍ ആന പരിപാലനം സംബന്ധിച്ച് ഹൈക്കോടതി ഉത്തരവ് പാലിക്കണമെന്നും അതിനുള്ള നടപടികള്‍ സ്വീകരിക്കുമെന്നും ഇടുക്കി എഡിഎമ്മിന്റെ ചേംബറിന്റെ കൂടിയ യോഗം വിലയിരുത്തി.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss