|    Jul 24 Mon, 2017 6:22 pm
FLASH NEWS

നാടോടി യുവതി റോഡില്‍ പ്രസവിച്ചു; അമ്മയും കുഞ്ഞും സുഖമായിരിക്കുന്നു

Published : 7th October 2016 | Posted By: Abbasali tf

മൂവാറ്റുപുഴ: നാടോടി യുവതി റോഡില്‍ പ്രസവിച്ചു. ആന്ധ്രപ്രദേശിലെ നെല്ലൂര്‍ സ്വദേശി മുരളിയുടെ ഭാര്യ രത്‌നം(35) ആണ് ഇന്നലെ രാവിലെ 11 ഓടെ മണ്ണൂര്‍ സ്‌കൂള്‍പടിക്കു സമീപമുള്ള ഇടവഴിയില്‍ ആണ്‍കുഞ്ഞിന് ജന്മം നല്‍കിയത്. മുരളിയും രണ്ട് ആണ്‍കുട്ടികളുമൊത്ത് രത്‌നം നടന്നുപോവുന്നതിനിടെ പ്രസവവേദന അനുഭവപ്പെടുകയായിരുന്നു. തുടര്‍ന്ന് മുരളി സമീപവാസികളെ അറിയിക്കാന്‍ ശ്രമിക്കുന്നതിനിടെ പ്രസവം നടന്നിരുന്നു. വാഹനത്തിനായി നെട്ടോട്ടമോടിയെങ്കിലും ലഭിച്ചില്ല. ഇതോടെ ഇവര്‍ തന്നെ പൊക്കിള്‍ക്കൊടി വേര്‍പെടുത്തിയ ശേഷം കൈക്കുഞ്ഞുമായി മണ്ണൂര്‍ പമ്പുഹൗസിനു സമീപം ടാര്‍പ വലിച്ചുകെട്ടിയ ഇവരുടെ താമസ സ്ഥലത്തേക്ക് പോവുകയായിരുന്നു. വേണ്ടത്ര പരിചരണമോ ചികില്‍സയോ ലഭിക്കാതായതോടെ വൈകുന്നേരത്തോടെ അമിത രക്തസ്രാവം ഉണ്ടാവുകയായിരുന്നു. സംഭവം ശ്രദ്ധയില്‍പ്പെട്ട നാട്ടുകാര്‍ അറിയിച്ചതനുസരിച്ച് ഫയര്‍ഫോഴ്‌സ് ആംബുലന്‍സുമായി എത്തി അമ്മയേയും കുഞ്ഞിനെയും മൂവാറ്റുപുഴ ജനറല്‍ ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. ആക്രിസാധനങ്ങളും മറ്റും പെറുക്കി വിറ്റായായിരുന്നു മുരളിയും കുടുംബവും ഇവിടെയെത്തിയത്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക