|    Nov 21 Wed, 2018 6:06 am
FLASH NEWS

നാടെങ്ങും ഹിരോഷിമ ദിനാചരണം

Published : 8th August 2018 | Posted By: kasim kzm

വലിയോറ: വലിയോറ ഈസ്റ്റ് എഎംയുപി സ്‌കൂളിലെ സാമൂഹ്യ ശാസ്ത്ര ക്ലബിന്റെ ഉദ്—ഘാടനവും ഹിരോഷിമ ദിന അനുസ്മരണവും സംഗീത നാടക അക്കാദമി മെംബറും സീരിയല്‍ നാടക നടനുമായ മാവൂര്‍ വിജയന്‍ നിര്‍വഹിച്ചു. പ്രധാനധ്യാപകന്‍ എസ്എകെ തങ്ങള്‍, കെ എം വലിയോറ, സന്തോഷ് കുമാര്‍, സുബൈര്‍, ഹിഷാം, ഷാജന്‍ കെ മത്തായി, വിജയന്‍ എംപി സംസാരിച്ചു. വൈകീട്ടു നടന്ന യുദ്ധവിരുദ്ധ റാലിക്ക് എ കെ ഷമീര്‍, അമീര്‍, മോളി, ഹുദ നേതൃത്വം നല്‍കി.
കോട്ടക്കല്‍: ഹിരോഷിമ ദിനത്തില്‍ കോട്ടക്കല്‍ ഗവ. രാജാസ് ഹയര്‍ സെക്കന്‍ഡറി സ്—കൂളിലെ ഇംഗ്ലീഷ് ക്ലബ്ബിന്റെ നേതൃത്വത്തില്‍ ഫ്—ളാഷ് മൊബും സ്—കൗട്ട് ആന്റ് ഗൈഡ് ഗൈഡ്‌സ് വിദ്യാര്‍ഥികള്‍ യുദ്ധ വിരുദ്ധ റാലിയും നടത്തി.പ്രധാനധ്യാപിക കെ വി ലത ചടങ്ങ് ഫ്—ളാഗ് ഓഫ് ചെയ്തു. അധ്യാപകരായ എസ് ജയശ്രീ, അനിത് കുമാര്‍, സജില്‍ കുമാര്‍, സി കെ അമ്പിളി, പ്രമോദ് എ നേതൃത്വം നല്‍കി.
പൊന്നാനി: ഹിരോഷിമ ദിനാചരണത്തിന്റ ഭാഗമായി വെളിയങ്കോട് ഗവ. ഫിഷറീസ് എല്‍പി സ്‌കൂള്‍ വിദ്യാര്‍ഥികള്‍ സുഡാക്കോ കൊക്കുകളെ പറത്തി. ഹിരോഷിമ ദിനാചരണം പ്രഥമാധ്യാപിക വി ജെ ജെസി ഉദ്ഘാടനം ചെയ്തു. കെ ബി സുനിത അധ്യക്ഷതവഹിച്ചു. സവിതാമണി യുദ്ധവിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. അധ്യാപകരായ ലളിത, അഖില, ഷഹനാബി, തെന്‍സി സംസാരിച്ചു.
തിരൂരങ്ങാടി: മൂന്നിയൂര്‍ ജിയുപി സ്‌കൂളില്‍ ഹിരോഷിമ ദിനത്തോടനുബന്ധിച്ച് യുദ്ധവിരുദ്ധ റാലി, യുദ്ധ വിരുദ്ധ ഗീതം, ഷാരോണ്‍ ഗിരീഷ് അവതരിപ്പിച്ച യുദ്ധത്തിന്റെ ഭീകരത വിളിച്ചോതുന്ന ദൃശ്യാവിഷ്—കാരം എന്നിവ നടന്നു. പ്രധാനധ്യാപകന്‍ സുബൈര്‍ കളിയാട്ടമുക്ക് യുദ്ധവിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. ജിതേഷ്, അബൂബക്കര്‍, ആനി, ഷിംല,ഷബീര്‍, സ്‌കൂള്‍ ലീഡര്‍ മുഹമ്മദ് ദില്‍ഷാദ് സംസാരിച്ചു.
പരപ്പനങ്ങാടി: ഹിരോഷിമാ ദിനത്തോടനുബന്ധിച്ച് നെടുവ സൗത്ത് എ എം എല്‍ പി സ്‌കൂളിലെ കുട്ടികള്‍ ഇനിയൊരു യുദ്ധം ഉണ്ടാകുന്നതിനെതിരെ ഒപ്പു ശേഖരണം നടത്തി. സ്‌കൂള്‍ ലീഡര്‍ സി.ഫാത്തിമ ഹൈഫ നേതൃത്വം നല്‍കിയ ചടങ്ങില്‍ കൗണ്‍സിലര്‍മാരായ ശ്രീമതി ഭവ്യരാജ് ഹരിദാസന്‍ സ്‌കൂള്‍ മാനേജര്‍ പി.കുഞ്ഞമ്മദ് പി ടി എ പ്രസിഡന്റ് മമ്മദു മാളിയേക്കല്‍ പ്രധാനാധ്യാപിക ശ്രീമതി കെ.പി സുനു എന്നിവര്‍ സംബന്ധിച്ചു. മുഴുവന്‍ അധ്യാപകരും രക്ഷിതാക്കളും പൂര്‍വ്വ വിദ്യാര്‍ഥികളും ചടങ്ങില്‍ പങ്കെടുത്തു.
തിരൂരങ്ങാടി: ഹിരോഷിമ ദിനത്തില്‍ മുന്നിയൂര്‍ നിബ്രാസ് സെക്കന്‍ഡറി സ്‌കൂളില്‍ വൈവിധ്യങ്ങളായ പരിപാടികള്‍ സംഘടിപ്പിച്ചു. വിദ്യാര്‍ഥികള്‍ യുദ്ധത്തിനും ഭീകരവാദത്തിനുമെതിരേ സ്‌നേഹവലയം തീര്‍ത്തു. 10ാം ക്ലാസ് വിദ്യാര്‍ഥി എം കെ റബീഅ യുദ്ധവിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. മാനേജര്‍ പി മുഹമ്മദ് ഹാജി മുന്നിയൂര്‍ അധ്യക്ഷത വഹിച്ചു. പ്രധാനാധ്യാപകന്‍ ടി കെ നൗഷാദ,് അധ്യാപകരായ മുബാരിസ്, നവാസ്, മൂസ, റഹീസ്, റിഷാദ്, പ്രീതി, ദീപ, ഖമറുന്നിസ നേതൃത്വം നല്‍കി.
തവനൂര്‍: കടകശ്ശേരി ഐഡിയല്‍ ഇന്റര്‍നാഷണല്‍ കാംപസിലെ യുപി വിഭാഗം സയന്‍സ് ക്ലബ്ബ് ഉദ്ഘാടനത്തോടനുബന്ധിച്ച് ചന്ദ്രനില്‍ ആദ്യമായി കാലുകുത്തിയ നീല്‍ ആംസ്‌ട്രോങ്ങുമായി സംവാദം സംഘടിപ്പിച്ചു.നീല്‍ ആംസ്‌ട്രോങ്ങായി നുഹാദ് അബ്ദുല്‍ ഗഫുര്‍വേഷമിട്ടു. വി ടി ജോസഫ് ഉദ്്ഘാടനം ചെയ്തു. ചിത്ര ഹരിദാസ് അധ്യക്ഷത വഹിച്ചു. സിന്ധു ദിനേശ്, അസ്—കറലി, പി വിനവാസ്, ആര്‍ഷ ശ്രീ, മഖ്—സൂദ് സംസാരിച്ചു.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss